വർഷങ്ങൾക്ക് ശേഷം ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിക്കുന്നു!
text_fieldsഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളാണ് ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും. പതിനേഴ് വർഷങ്ങൾക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ്. മിഡ് ഡേയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
കരൺ ജോഹർ ചിത്രമായ 'കഭി ഖുഷി കഭി ഗം', 'കഭി അൽവിദ നാ കെഹ്‌ന', 'മൊഹബത്തേൻ' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആലിയ ഭട്ട്, രൺബീർ കപൂർ, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗത്തിലും ഷാറൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഫാന്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമായ ബ്രഹ്മാസ്ത്രയിൽ 'മോഹൻ ഭാർഗവ്' എന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിച്ചത്. എന്നാൽ ബച്ചനുമായി കോമ്പിനേഷൻ രംഗങ്ങളില്ല.
ജവാൻ, ഡുങ്കി എന്നീ ചിത്രങ്ങളാണ് ഷാറൂഖിന്റേതായി പുറത്തു വരാനുള്ളത്. സെപ്റ്റംബർ 17 നാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. കല്‍കി 2898 എഡിയാണ് ഇനി പുറത്തിറങ്ങാനുള്ള അമിതാഭ് ബച്ചന്റെ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമലഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

