Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈക്കൽ ജാക്സൺ തന്റെ മുറിയിൽ വന്നു തട്ടി, കണ്ടതും ഞെട്ടിപ്പോയി;അമിതാഭ് ബച്ചൻ

text_fields
bookmark_border
Amitabh Bachchan almost fainted when Michael Jackson once mistakenly knocked on his New York hotel room
cancel

ഇതിഹാസം മൈക്കൽ ജാക്സണെ ആദ്യമായി നേരിൽ കണ്ട അനുഭവം പറഞ്ഞ് അമിതാഭ് ബച്ചൻ. ബിഗ് ബി അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപ്പതിയിലാണ് വർഷങ്ങൾക്കു മുൻപ് ന്യൂയോർക്കിൽ വച്ച് മൈക്കൽ ജാക്സണെ കണ്ടുമുട്ടിയ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചപ്പോഴായിരുന്നു സംഭവമെന്നും മുറിക്ക് പുറത്ത് മൈക്കൽ ജാക്സണെ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും അമിതാഭ് പറഞ്ഞു.

'ന്യൂയോർക്കിലെ ഒരു ഹോട്ടലിൽവെച്ചായിരുന്നു സംഭവം. അബദ്ധത്തിൽ മൈക്കൽ ജാക്സൺ എന്റെ മുറിയിൽ വന്ന് തട്ടി. അദ്ദേഹത്തിന് റൂം മാറി പോയതാണ്. വാതിൽ തുറന്ന് മൈക്കൽ ജാക്സണെ കണ്ടതും ഞാൻ ആകെ ഞെട്ടിപ്പോയി. കുറച്ച് സമയം ബോധരഹിതനായ അവസ്ഥയിലായിരുന്നു. അദ്ദേഹം വിനയത്തോടെ മുറിയുടെ കാര്യം തിരക്കി. റൂം എന്റേതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം അവിടെ നിന്ന് പോയി.

പിന്നീട് ആരുടെ മുറിയുടെ വാതിലിലാണ് തെറ്റായി മുട്ടിയതെന്ന് മൈക്കൽ ജാക്സൺ അന്വേഷിച്ചു. പിന്നീട് അദ്ദേഹം എന്നോട് സൗഹൃദ സംഭാഷണത്തിനായി എത്തി.ലോകം അറിയപ്പെടുന്ന , ലോകം മുഴുവനും ആരാധകരുള്ള താരമാണെങ്കിലും മൈക്കിൾ ജാക്സൺ വളരെയധികം എളിമയും വിന‍യമുള്ള ആളാണ്'- ബച്ചൻ പറഞ്ഞു.

ന്യൂയോർക്കിൽ വച്ച് ജാക്സന്റെ ഒരു സംഗീത പരിപാടി കാണാൻ പോയതിനെപ്പറ്റിയും അമിതാഭ് പങ്കുവെച്ചു. വളരെ കഷ്ടപ്പെട്ടാണ് അവിടെ എത്തിയതെന്നും സ്റ്റേഡിയത്തിന്റെ ഏറ്റവും പിറകിലായാണ്ഇരിക്കാൻ സീറ്റ് കിട്ടിയതെന്നും അതൊരു അപൂർവമായ അനുഭവമായിരുന്നു എന്നും ബച്ചൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amitabh Bachchan 'almost fainted' when Michael Jackson once 'mistakenly' knocked on his New York hotel room
Next Story