Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിസന്ധികളിൽ താങ്ങായി വീണ്ടും; താൻ ഷാരൂഖിന്‍റെ ചങ്ക് തന്നെയാണെന്ന് തെളിയിച്ച് സൽമാൻ

text_fields
bookmark_border
shah rukh khan salman khan
cancel

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഒരേ കാലഘട്ടത്തിൽ തന്നെ ബോളിവുഡിന്‍റെ താരപദവിയിലേക്കുയർന്ന രണ്ടുപേരും വ്യക്തിജീവിതത്തിൽ അടുത്ത ബന്ധം പുലർത്തിയവരാണ്.

സൂപ്പർതാരങ്ങളെന്ന നിലയിൽ ഏതാനും ഉരസലുകളുണ്ടായിട്ടുണ്ടെങ്കിലും ഷാരൂഖ്​ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സൽമാൻ വലിയ പിന്തുണയുമായി കൂടെയുണ്ടാവാറുണ്ട്​. ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ പുത്രൻ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ആദ്യം ഷാരൂഖിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചത്​ ബോളിവുഡ് താരം സല്‍മാന്‍ ഖാനായിരുന്നു.




ആര്യന്‍റെ അറസ്റ്റിന് പിന്നാലെ ഷാരൂഖിന്‍റെ മുംബൈയിലെ വീടായ മന്നത്തിൽ തളംകെട്ടിയ ദു:ഖം അൽപമെങ്കിലും ആശ്വാസത്തിന് വഴിമാറിയത് ജാമ്യം ലഭിച്ചതിന് ശേഷമാണ്. കഴിഞ്ഞ നാളുകൾ ബോളിവുഡിന്‍റെ കിങ് ഖാന് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളായിരുന്നുവെന്ന് നിസ്സംശയം പറയാം. ആര്യൻ ഖാന് ജാമ്യം കിട്ടിയെങ്കിലും തുടരുന്ന അന്വേഷണവും ആരോപണങ്ങളും വിവാദങ്ങളുമെല്ലാം ഷാരൂഖിനെയും കുടുംബത്തെയും ഏറെ ഉലച്ചു.

ഇപ്പോഴിതാ, ഷാരൂഖിന്‍റെ ചങ്ക് തന്നെയാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന 'പത്താൻ', 'ടൈഗർ 3' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ഷെഡ്യൂൾ ഷാരൂഖിന്‍റെ സൗകര്യപ്രകാരം നീട്ടിവെച്ചുകൊണ്ടാണ് സൽമാൻ തന്‍റെ സുഹൃത്തിന് പിന്തുണയേകിയിരിക്കുന്നത്.




ഏറെ തിരക്കുകൾ നിറഞ്ഞ ഷൂട്ടിങ് ഷെഡ്യൂളിലൂടെയാണ് സൽമാൻ കടന്നു പോകുന്നത്. രണ്ട് ഖാൻമാരെയും ഒരുമിച്ച് കിട്ടുകയെന്നത് രണ്ട് ചിത്രങ്ങളുടെയും സംവിധായകർക്കും വെല്ലുവിളി തന്നെയായിരുന്നു. ആര്യൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ ഷാരൂഖിന്‍റെ ഷൂട്ടിങ് ഷെഡ്യൂളുകളെല്ലാം മുടങ്ങി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായിരുന്നു ഷാരൂഖ് സമയം കണ്ടെത്തിയത്. ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് ശേഷവും ഷാരൂഖ് കുടുംബത്തോടൊപ്പം തന്നെ കഴിയുകയാണ്.

ഷാരൂഖിന് വേണ്ടി തന്‍റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ മാറ്റം വരുത്താൻ സൽമാൻ തയാറാകുകയായിരുന്നു. ഷൂട്ടിങ് ഡിസംബറിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. 'അന്തിം; ദ ഫൈനൽ ട്രൂത്ത്' എന്ന ചിത്രമാണ് സൽമാന്‍റെതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഇതിന്‍റെ പ്രചാരണ പരിപാടികളുമായി തിരക്കിലാണ് താരം. നവംബർ 26ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.




ഇരുവരും തമ്മിലുള്ള സൗഹൃദത്തി​െൻറ ആഴം മനസിലാക്കിത്തരുന്ന ഒരു വിഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു​. സൽമാൻ ഹോസ്റ്റ്​ ചെയ്​തിരുന്ന 'ദസ്​ കാ ദം' എന്ന സൂപ്പർഹിറ്റ്​ ഗെയിം ഷോയിലെ ഹൃദ്യമായ ചില നിമിഷങ്ങളാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. 2018ല്‍ സംപ്രേക്ഷപണം ചെയ്ത പരിപാടിയിലെ രംഗങ്ങൾ ആര്യന്‍ ഖാന്‍റെ അറസ്റ്റിന് ശേഷമാണ് ഷാരൂഖ്​ - സൽമാൻ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായത്​.




ഷോയുടെ മൂന്നാം സീസണിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ ഷാരൂഖ് പ്രത്യേക അതിഥിയായിട്ട് എത്തിയിരുന്നു. എപ്പോഴും കൂടെ നില്‍ക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് സല്‍മാന്‍ ചോദിക്കുമ്പോള്‍ ''ഞാൻ എപ്പോഴെങ്കിലും കുഴപ്പത്തിലാണെങ്കിൽ, അതിനേക്കാൾ എന്‍റെ കുടുംബം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോവുകയാണെങ്കിൽ, നിങ്ങൾ അവിടെയുണ്ടാകും'' എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. പിന്നാലെ ഇരുവരും പരസ്പരം ചേര്‍‌ത്തുപിടിക്കുന്നതും വിഡിയോയില്‍ കാണാം. നടി റാണി മുഖര്‍ജിയും പരിപാടിയിൽ പ​െങ്കടുത്തിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amid Aryan Khan controversy, Salman Khan proves he is Shah Rukh Khan's true friend
Next Story