സിനിമ വേണ്ട, ഇൻസ്റ്റഗ്രാം റീൽസുകൾ മതി;പുതുമുഖങ്ങളെ വിമർശിച്ച് അമീഷ പട്ടേൽ
text_fieldsയുവതാരങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ വിമർശിച്ച് നടി അമീഷ പട്ടേൽ. ഇന്നത്തെ താരങ്ങളുടെ ശ്രദ്ധ മുഴുവൻ ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലുമാണെന്നും റീൽസുകൾ നിർമിക്കുന്ന കാര്യത്തിലാണ് അവർ ആശങ്കപ്പെടുന്നതെന്നും താരം ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.സിനിമയിലെ തലമുറവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. തങ്ങളുടെ തലമുറയിലെ താരങ്ങൾ അഭിനയത്തിനായിരുന്നു പ്രധാന്യം നൽകിയിരുന്നതെന്നും എന്നാൽ ഇന്നത്തെ തലമുറ സിനിമയെക്കാൾ സോഷ്യൽ മീഡിയക്കാണ് പ്രധാന്യം കൊടുക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
'നമ്മുടെ കാലത്തെ താരങ്ങളായ ഷാറൂഖും സൽമാനും റാണിയും കരീനയുമെല്ലാം അഭിനയത്തിനാണ് പ്രധാന്യം കൊടുത്തിരുന്നത്. കാമറക്ക് മുന്നിൽ ചെയ്യുന്ന കാര്യങ്ങളിലായിരുന്നു അവരുടെ പൂർണ്ണ ശ്രദ്ധ.എന്നാൽ ഇന്നത്തെ തലമുറയുടെ ശ്രദ്ധമുഴുവൻ സോഷ്യൽ മീഡിയയിലാണ്. സിനിമയെക്കാൾ അവരുടെ ശ്രദ്ധ ഇമേജ് നിലനിർത്തുന്നതിനെക്കുറിച്ചാണ്. അതുപോലെ ഇന്നത്തെ തലമുറ റീലുകൾ ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.അതാണ് ഏറ്റവും വലിയ പോരായ്മ. ബോക്സോഫീസിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ അവർക്ക് കഴിയുന്നില്ല. നിങ്ങൾ ഇൻസ്റ്റഗ്രാം റീൽസിലല്ല സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കൂ'- അമീഷ പട്ടേൽ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം അമീഷ പട്ടേൽ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സണ്ണി ഡിയോളിനൊപ്പമുള്ള ഗദർ 2 വൻ വിജയമായിരുന്നു. 2001 ൽ പുറത്തിറങ്ങിയ ഗദർ: ഏക് പ്രേം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.