'മനസ്സിൽ എന്നും ഒരു കുട്ടിയായി തുടരുക'; മോഹൻലാലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം പങ്കുവെച്ച് നടി എസ്തർ അനിൽ
text_fieldsഅതുല്യ നടൻ മോഹൻലാലിന്‍റെ വ്യക്തി ജീവിതവും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ, ‘ദൃശ്യം’ ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ, മോഹൻലാലിൽ നിന്ന് താൻ പഠിച്ച ജീവിതപാഠങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഒരു അഭിമുഖത്തിനിടെയായിരുന്നു എസ്തറിന്റെ പ്രതികരണം. മോഹൻലാലിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എസ്തർ. 'ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, മനസ്സിൽ എപ്പോഴും ഒരു കുട്ടിത്തം സൂക്ഷിക്കണമെന്നതാണ്. ഒരു കുട്ടിയെപ്പോലെ നിർമലമായി തുടരുക, അതാണ് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം' എന്നാണ് എസ്തർ പറഞ്ഞത്.
'അതിന്റെ തുടർച്ചയായി മറ്റൊരു കാര്യം, കാര്യങ്ങളെ വിട്ടുകളയാൻ പഠിക്കുക. ഒന്നിനെയും മുറുകെ പിടിക്കരുത്. ലാൽ അങ്കിൾ അത്തരത്തിലുള്ള കാര്യങ്ങളിൽ ഒരിക്കലും വിഷമിക്കുന്ന ആളല്ല. ഇന്ന് പത്രങ്ങളിൽ എന്ത് എഴുതിയെന്നും, നാളെ എന്ത് എഴുതുമെന്നോ, ഇന്ന് നല്ല ദിവസമാണോ നാളെ മോശമാകുമോയെന്നോ അദ്ദേഹം ചിന്തിക്കാറില്ല. ഈ ലോകത്തിൽ പെട്ടയാളല്ലാത്തതുപോലെയാണ് അദ്ദേഹം. ചെറിയ കാര്യങ്ങളിലും വലിയ സന്തോഷം കണ്ടെത്തുന്ന ആളാണ് അദ്ദേഹം.'എസ്തർ കൂട്ടിച്ചേർത്തു.
അതേസമയം, മോഹൻലാൽ നായകനാകുന്ന മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ദൃശ്യം3'. നേരത്തെ, ഏപ്രിൽ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
2021-ൽ പുറത്തിറങ്ങിയ 'ദൃശ്യം' 2ന്റെ കഥയുടെ തുടർച്ചയായാണ് ‘ദൃശ്യം 3’ ഒരുങ്ങുന്നത്. ആദ്യം ഒ.ടി.ടിയിൽ റിലീസായിരുന്ന ‘ദൃശ്യം 2’ പിന്നീട് തിയറ്ററുകളിൽ എത്തിയെങ്കിലും, അതിന് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

