Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightറിസർവ് ബാങ്ക്...

റിസർവ് ബാങ്ക് ജീവനക്കാർക്ക് സിനിമ കാണാൻ അവകാശമില്ല; വായ്പ നൽകുന്നില്ല -അൽഫോൺസ് പുത്രൻ

text_fields
bookmark_border
Alphonse Puthran Pens about  Not  Allowed Bank Loan  In  Cinema Production
cancel

സിനിമ നിർമാണത്തിന് പണം വായ്പ നൽകാത്തതിനാൽ റിസർവ് ബാങ്ക് ജീവനക്കാരോട് സിനിമ കാണരുതെന്ന് അഭ്യർഥിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സിനിമയെ ഇല്ലാതാക്കുന്ന ഈ ഗുരുതര പ്രശ്നം പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണമെന്നും സംവിധായകൻ കുറിപ്പിൽ പറയുന്നു.

സിനിമ നിർമിക്കാൻ റിസർബാങ്ക് വായ്പ നൽകാത്തതിനാൽ... റിസർവ് ബാങ്കിലെ എല്ലാ ജീവനക്കാരോടും സിനിമ കാണുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. സിനിമയെ കൊല്ലുന്ന ഈ ഗുരുതര വിഷയം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണം- അൽഫോൺസ് പുത്രൻ കുറിച്ചു.

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഗോൾഡാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം. സംവിധായകൻ ഇപ്പോൾ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alphonse puthran
News Summary - Alphonse Puthran Pens about Not Allowed Bank Loan In Cinema Production
Next Story