Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവൈറൽ റീലിലൂടെ വിവാഹ...

വൈറൽ റീലിലൂടെ വിവാഹ തീയതി പ്രഖ്യാപിച്ച് അല്ലു സിരീഷ്...

text_fields
bookmark_border
വൈറൽ റീലിലൂടെ വിവാഹ തീയതി പ്രഖ്യാപിച്ച് അല്ലു സിരീഷ്...
cancel
Listen to this Article

വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് അല്ലു അർജുന്‍റെ സഹോദരനും നടനുമായ അല്ലു സിരീഷ്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട, അല്ലു അർജുന്‍റെ മക്കൾക്കൊപ്പമുള്ള രസകരമായ റീലിലൂടെയാണ് സിരീഷ് വിവാഹതീയതി അറിയിച്ചത്. താരത്തിന്‍റെ റീൽ ഇപ്പോൾ വൈറലാണ്. 2026 മാർച്ച് ആറിനാണ് അല്ലു സിരീഷിന്‍റെ വിവാഹം.

സുഹൃത്തായ നയനികയെയാണ് അല്ലു സിരീഷ് വിവാഹം കഴിക്കുന്നത്. ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക. 2025 ഒക്ടോബർ 31ന് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ വേദിയെയും ചടങ്ങുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരീഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു.

2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു സിരീഷ് അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് ഫാന്റസി ആക്ഷൻ ചിത്രമായ ബഡ്ഡി(2024)യിലാണ്. ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunAllu SirishSocial MediaViral Reel
News Summary - Allu Sirish announces wedding date
Next Story