Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രജനിയും ഷാറൂഖുമല്ല; പ്രതിഫലത്തിൽ മുന്നിൽ അല്ലു; പുഷ്പ2 ൽ ലഭിക്കുന്നത് വൻ തുക

text_fields
bookmark_border
Allu Arjun’s Pushpa 2 Remuneration, A New Record?
cancel

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2. 2021 ൽ സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാഗമാണിത്. അല്ലു അർജുൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒന്നാം ഭാഗം വൻ വിജയമായിരുന്നു.

പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ അല്ലു അർജുന്റെ പ്രതിഫലം പുറത്തുവന്നിരിക്കുകയാണ്. 330 കോടിയിലധികമാണ് നടന് ചിത്രത്തിൽ നിന്ന് ലഭിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രതിഫലം കൂടാതെ തിയറ്റർ, ഒ.ടി.ടി. സാറ്റലൈറ്റ്, ഡബ്ബിങ്, ഓഡിയോ റൈറ്റ് തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്നതിന്റെ വരുമാനത്തിന്റെ 33ശതമാനം ഷെയറും അല്ലു അർജുന് ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രചരിക്കുന്ന വാർത്ത ശരിയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാകും അല്ലു അർജുൻ.

നിലവിൽ രജനികാന്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. 210 കോടിയാണ് ഏറ്റവും പുതിയ ചിത്രത്തിനായി തലൈവർ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, പ്രഭാസ് എന്നിവർ 150 മുതൽ 200 കോടിവരെയാണ് ചിത്രത്തിനായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun’s Pushpa 2 Remuneration, A New Record?
Next Story