Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകുറുക്കുവഴികളില്ല,...

കുറുക്കുവഴികളില്ല, കഥാപാത്രമാകാൻ ഏതറ്റം വരെയും; അല്ലു അർജുന്‍റെ 'രാക്ക'യായുള്ള പകർന്നാട്ടം!

text_fields
bookmark_border
കുറുക്കുവഴികളില്ല, കഥാപാത്രമാകാൻ ഏതറ്റം വരെയും; അല്ലു അർജുന്‍റെ രാക്കയായുള്ള പകർന്നാട്ടം!
cancel
camera_alt

രാക്ക

ഇന്ത്യൻ സിനിമയിൽ അല്ലു അർജുൻ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നു എന്ന് കേട്ടാൽ രാജ്യം മുഴുവൻ അത് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ്. ഓരോ പ്രോജക്റ്റിലൂടെയും തന്‍റെ താരമൂല്യം ഉയർത്തുന്ന അല്ലു അർജുൻ 'പുഷ്പ 2' എന്ന ആഗോള വിജയത്തിന് പിന്നാലെ വീണ്ടും 'രാക്ക'യിലൂടെ അത്ഭുതപ്പെടുത്തുകയാണ്. വിജയങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും കംഫർട്ട് സോണിൽ ഒതുങ്ങാൻ അല്ലു അർജുൻ തയാറല്ല എന്നതിന്‍റെ തെളിവാണ് 'രാക്ക' എന്ന പുതിയ ചിത്രം. 'പുഷ്പ'ക്ക് ശേഷം തികച്ചും വ്യത്യസ്തമായ, പരുക്കൻ ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്‍റെ കഥാപാത്രങ്ങളെ പൂർണ്ണതയിലെത്തിക്കാൻ ഏതറ്റം വരെയും പോകാനും താരം തയാറാണ്.

ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, 'രാക്ക'യിലെ പ്രത്യേക ലുക്ക് കൈവരിക്കാൻ ദിവസവും 3 മുതൽ 4 മണിക്കൂർ വരെ നീളുന്ന തീവ്രമായ തയാറെടുപ്പുകളാണ് അല്ലു അർജുൻ നടത്തുന്നത്. മേക്കപ്പിലും ശരീരഭാഷയിലും വരുത്തേണ്ട മാറ്റങ്ങൾക്കായി പുലർത്തുന്ന ഈ അച്ചടക്കവും അർപ്പണബോധവും സഹപ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തുകയാണ്. വിജയത്തിന്‍റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു തുടക്കക്കാരന്‍റെ ആവേശത്തോടെ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ തന്നെ അത് പോപ്പുലർ കൾച്ചറിലും തരംഗമായിക്കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ അല്ലു അർജുന്‍റെ പുതിയ സിഗ്നേച്ചർ ആംഗ്യം അനുകരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റിലീസിന് മുമ്പേ തന്നെ ഒരു കഥാപാത്രം ഇത്രമേൽ സ്വാധീനം ചെലുത്തുന്നത് ഇന്ത്യൻ സിനിമയിൽ അപൂർവ്വമാണ്.

'രാക്ക' എന്നത് വെറുമൊരു മേക്കോവർ മാത്രമല്ല, കൃത്യമായ ആസൂത്രണം, കഠിനധ്വാനം ഇവയുടെ ഫലമാണ്. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അല്ലു അർജുൻ ഓരോ ചുവടും വെക്കുന്നത്. പരീക്ഷണങ്ങൾക്കും കഠിനാധ്വാനത്തിനും താൻ എപ്പോഴും തയാറാണെന്ന് 'രാക്ക'യിലൂടെ അദ്ദേഹം വീണ്ടും തെളിയിക്കുന്നു.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'രാക്ക'യുടെ ടൈറ്റിൽ താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെയാണ് പുറത്തിറക്കിയത്. ദീപിക പദുക്കോണാണ് നായികയായെത്തുന്നത്. ആദ്യമായാണ് അല്ലു അർജുനും ദീപിക പദുക്കോണും ഒരു സിനിമക്കായി ഒന്നിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഈ കരുത്തുറ്റ താരജോഡികളെ സ്ക്രീനിൽ കാണാൻ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലി ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu ArjunMovie Newsmakeoveratleecelebrity news
News Summary - Allu Arjun's makeover for rakka movie
Next Story