Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

text_fields
bookmark_border
അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ
cancel

ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ച് നടൻ അല്ലു അര്‍ജുന്‍. ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടായ @instagram-ലൂടെയാണ് തന്റെ സ്വകാര്യജീവിതവും പുഷ്പ 2- ദ റൂളിന്റെ ലൊക്കേഷൻ വിഡിയോയും പങ്കുവെച്ചത്.

വീട്, ഓഫീസും കാറും ഇൻസ്റ്റഗ്രാം റീലിൽ കാണിക്കുന്നുണ്ട്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായ താരത്തില്‍നിന്ന് പരുക്കനായ പുഷ്പരാജായി അല്ലു അര്‍ജുന്‍ മാറുന്ന കാഴ്ച വിസ്മയജനകമാണ്. സംവിധായകന്‍ സുകുമാര്‍ അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ഗംഭീര ദൃശ്യവും റീലില്‍ കാണാം.

പുഷ്പ-ദ റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് നേടിയത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2: ദ റൂളിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സുകളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പതിമടങ്ങ്‌ വര്‍ദ്ധിച്ചിരുന്നു.

മലയാളി താരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം. ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allu Arjun X Instagram: This Is Pushpa's World And We Are Just Living In It
Next Story