'എന്‍റെ സഹോദരന് പിറന്നാൾ ആശംസകൾ'; വാർണറിന് ആശംസകളുമായി അല്ലു അർജുൻ
text_fieldsആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് വാർണറിന് പിറന്നാൾ ആശംസകളുമായി സിനിമാ താരം അല്ലു അർജുൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് തെലുഗ് സിനിമ നടനായ അല്ലു വാർണറിന് ആശംസ അറിയിച്ചത്.
'എന്‍റെ സഹോദരന് പിറന്നാൾ ആശംസകൾ നേരുന്നു' എന്നാണ് അല്ലു അർജുൻ കുറിച്ചത്. കൊവിഡ് കാലത്ത് അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനത്തിലെ ഹുക്ക് സ്റ്റെപ്പ് വാർണർ കളിച്ചിരുന്നു. പിന്നീട് പുഷ്പയിലെ ഒരുപാട് സീനുകൾ അദ്ദേഹം ഫെയ്സ് സ്വാപ്പ് ചെയ്തും അല്ലാതെയും റിക്രിയേറ്റ് ചെയ്തു. പിന്നീട് ക്രിക്കറ്റ് ഫീൽഡിലുമെല്ലാം പുഷ്പയിലെ ആക്ഷൻസ് വാർണർ കാണിച്ചിരുന്നു. ഇത് ആരാധകർ ഏറ്റെടുക്കുകയും വമ്പൻ വൈറലാകുകയും ചെയ്തു.
പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ദി റൂൾ ഡിസംബർ അഞ്ചിന് റിലീസ് ചെയ്യും. ബോക്സ് ഓഫീസിൽ വമ്പൻ ചലനം സൃഷ്ടിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും ആരാധകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. നോർത്ത് ഇന്ത്യയിലും വമ്പൻ ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാഗം ഒരു പാൻ ഇന്ത്യൻ റിലീസിനാണ് ഒരുങ്ങുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

