Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ നാഷണൽ അവാർഡ് ലിസ്റ്റ് നോക്കിയപ്പോൾ ആരെയും കണ്ടില്ല, ഞാൻ അതിന് ഒരു വട്ടം വരച്ചുവെച്ചു'; നാഷണൽ അവാർഡ് നേടിയതിനെ കുറിച്ച് അല്ലു അർജുൻ

text_fields
bookmark_border
ഞാൻ നാഷണൽ അവാർഡ് ലിസ്റ്റ് നോക്കിയപ്പോൾ ആരെയും കണ്ടില്ല, ഞാൻ അതിന് ഒരു വട്ടം വരച്ചുവെച്ചു; നാഷണൽ അവാർഡ് നേടിയതിനെ കുറിച്ച് അല്ലു അർജുൻ
cancel

പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന് മികച്ച നടനുള്ള നാഷണൽ അവാർഡ് വാങ്ങി അല്ലു അർജുൽ ചരിത്രം സൃഷ്ടിച്ചിരുന്നു. ഒരു തെലുഗ് നടന്‍റെ മികച്ച നടനുള്ള ആദ്യ നാഷണൽ അവാർഡായിരുന്നു അല്ലു അർജുൻ നേടിയത്. അല്ലു നായകനായെത്തിയ പുഷ്പ സുകുമാറാണ് സംവിധാനം ചെയ്തത്. അവാർഡ് നേടിയതിനെ പറ്റി അദ്ദേഹത്തിന്‍റെ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അല്ലുവിപ്പോൾ. ബാലയ്യയുടെ ടോക്ക് ഷോയായ 'അൺസ്റ്റോപ്പബിൾ വിത്ത് എൻ.ബി.കെ' എന്ന ഷോയിലാണ് അദ്ദേഹം മനസ് തുറന്നത്.

അവാർഡ് നേടിയപ്പോൾ എന്താണ് തോന്നിയതെന്ന ബാലയ്യയുടെ ചോദ്യത്തിന് ' നാഷണൽ അവാർഡ് നേടിയവരുടെ പട്ടിക ഞാൻ എടുത്ത് നോക്കി, അപ്പോൾ അതിൽ ഒരു തെലുഗ് നടന്‍റെ പേര് പോലും കണ്ടില്ല. അത് എനിക്ക് വിഷമമായി, ഞാൻ അതിൽ ഒരു വട്ടം വരച്ചു, അന്ന തീരുമാനിച്ചതാണ് ഞാൻ ഇത് വാങ്ങുമെന്ന്,' എപ്പിസോഡിന്‍റെ പ്രോമ‍ോയിൽ അല്ലു അർജുൻ പറഞ്ഞു.

നവംബർ 15നാണ് മുഴുവൻ എപ്പിസോഡ് ടെലിക്കാസ്റ്റ് ചെയ്യുക. പുഷ്പ 2വാണ് അല്ലു അർജുന്‍റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബർ അഞ്ചിനാണ് പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ റിലീസ്. പുഷ്പയുടെ ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ട്രെൻഡായ ചിത്രമാണ്. ഒരുപാട് ആരാധകരെ ലോകമെമ്പാട് നിന്നും സ്വന്തമാക്കാൻ അല്ലു അർജുന് സാധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - allu arjun says how he won national award
Next Story