Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജുന് നന്ദി പറഞ്ഞ് ഷാറൂഖ് ഖാൻ, 'പുഷ്പ'യിൽ നിന്ന് ചിലത് പഠിക്കാനായി

text_fields
bookmark_border
Allu Arjun says he prayed for Shah Rukh Khan’s Jawan success, SRK responds
cancel

റെക്കോഡുകൾ മറികടന്ന് ഷാറൂഖ് ഖാന്‍ ചിത്രം 'ജവാന്‍' വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരാഴ്ച കൊണ്ട് 650 കോടിയിലധികം കളക്ഷന്‍ നേടാൻ ചിത്രത്തിനായിട്ടുണ്ട്. ഇപ്പോഴിതാ ജവാനിലെ താരങ്ങൾക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ച് നടൻ അല്ലു അർജുൻ എത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ് താരം അഭിനന്ദനസന്ദേശം പങ്കുവച്ചത്. കൂടാതെ അല്ലുവിന് കിങ് ഖാൻ നന്ദിയും അറിയിച്ചിട്ടുണ്ട്.

'പ്രയിപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ഥനക്കും നന്ദി. തിയറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമാണ് തന്നെ പുകഴ്ത്തി പറയുന്നത്. ഇത് വളരെ സന്തോഷം നല്‍കുന്നതാണ്. മൂന്ന് ദിവസത്തില്‍ മൂന്ന് തവണ പുഷ്പ കണ്ടു . അതില്‍നിന്ന് ചില കാര്യങ്ങൾ പഠിക്കാനായി'- ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു. നേരില്‍ കാണാന്‍ എത്തുമെന്നും ഷാറൂഖ് അറിയിച്ചിട്ടുണ്ട്.

പുഷ്പ ആദ്യഭാഗം വൻ വിജയമായതോടെ രണ്ടാംഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 2024 ആഗസ്റ്റ് 15-നാണ് 'പുഷ്പ 2' തിയറ്ററുകളിൽ എത്തുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun says he prayed for Shah Rukh Khan’s Jawan success, SRK responds
Next Story