Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ് VIDEO

text_fields
bookmark_border
‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ് VIDEO
cancel

ബംഗളൂരു: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'പുഷ്പ 2: ദി റൂൾ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് ഇപ്പോൾ അല്ലു അർജുൻ. ചിത്രത്തിന്‍റെ അവസാന ഘട്ട ചിത്രീകരണമാണ് പുരോഗമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun Fans Brutally Beat a Man Ask Him To Chant Jai Allu Arjun
Next Story