Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ത്രെഡ്സി'ലും അല്ലു അർജുൻ ! ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

text_fields
bookmark_border
Allu Arjun becomes 1st Indian celebrity to get 1 mn followers on Threads
cancel

ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി സവിശേഷമായൊരു ബന്ധം പങ്കിടുന്ന കാര്യത്തില്‍ അല്ലു അര്‍ജുന്‍ എന്നും മുന്‍പന്തിയിലാണ്, അതിന്റെ പ്രതിഫലനമെന്ന നിലയിൽത്തന്നെ ആരാധകരുമായി പതിവായി ഇടപഴകുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അദ്ദേഹത്തിനുള്ള ഫാന്‍ ഫോളോയിങ് വളരെ കൂടുതലാണ്.

ഇപ്പോഴിതാ 'ത്രെഡ്സ് ആപ്പിലും ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ഒരു മില്യൺ ഫോളോവേഴ്സിനെയാണ് നടൻ നേടിയിരിക്കുന്നത്. ത്രെഡ്സിൽ ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും അല്ലു സ്വന്തമാക്കിയിട്ടുണ്ട്.

2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുന്റെ ജനപ്രീതി വർധിച്ചത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allu Arjun becomes 1st Indian celebrity to get 1 mn followers on Threads
Next Story