Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം വേണ്ട, ഉപേക്ഷിച്ച് നിർമാതാക്കൾ; കാരണം?

text_fields
bookmark_border
Allu Arjun and Atlee’s film shelved over fee dispute
cancel

ല്ലു അർജുൻ- അറ്റ്‌ലി ചിത്രം നിർമാതാക്കൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. സംവിധായകൻ അറ്റ്‌ലി വൻ തുക പ്രതിഫലം ചോദിച്ചതാണ് നിർമാതാക്കളായ ഗീത ആർട്സ് പ്രതിഫലം ഉപേക്ഷിക്കാനുള്ള കാരണമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80 കോടിയാണ് ചിത്രത്തിനായി സംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നതത്രേ.ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു അല്ലു അർജുൻ- അറ്റ്‌ലി കോമ്പോയിൽ വരാനിരുന്നത്. ബി​ഗ് ബജറ്റിലെത്തുന്ന ചിത്രത്താനിയ അറ്റ്‌ലി പല തവണ അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം അല്ലു അർജുന്റേതായി പുഷ്പ 2 വാണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഡിസംബറിലായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

തെന്നിന്ത്യയിലെ ഹിറ്റ് മേക്കറാണ് അറ്റ്‌ലി. 2013 ൽ പുറത്തിറങ്ങിയ നയൻതാര ചിത്രമായ റാണിയിലൂടെയായിരുന്നു തുടക്കം. ഇന്ന് ഇന്ത്യൻ സിനിമയിലെ വിലയേറിയ സംവിധായകരിലൊരാളാണ് അറ്റ്ലി. ഷാറൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിൽ ചുവടുവെച്ചിട്ടുണ്ട്. ചിത്രം വൻ വിജയമായിരുന്നു. പോയവർഷം ഹിന്ദിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ഷാറൂഖിന്റെ ജവാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allu Arjun and Atlee’s film shelved over fee dispute
Next Story