Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sania Mirzas Insta note amid divorce news
cancel

‘അല്ലാഹുവിനറിയാം എന്‍റെ ഉള്ളിലെ പോരാട്ടങ്ങൾ’; ചർച്ചയായി സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം ബയോ

text_fields
bookmark_border
ക്രിക്കറ്റ് കളിക്കാരൻ ശുഐബ് മാലിക്കും ടെന്നീസ്​ താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും സജീവം

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കാരൻ ശുഐബ് മാലിക്കും ടെന്നീസ്​ താരം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും സജീവം. സാനിയ മിർസ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ച ബയോയാണ്​ പുതിയ ചർച്ചകൾക്ക്​ വഴിവച്ചിരിക്കുന്നത്​. ഇരുവരും ഏറെനാളായി വേർപിരിഞ്ഞ്​ താമസിക്കുകയാണെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇതുവേരെ ഇത്തരം കാര്യങ്ങളോട്​ ശുഐബ് മാലിക്കും സാനിയ മിര്‍സയും പ്രതികരിച്ചിട്ടില്ല.

‘അല്ലാഹുവിനറിയാം എന്‍റെ ഉള്ളിലെ പോരാട്ടങ്ങൾ’ എന്നാണ്​ സാനിയ സമൂഹമാധ്യമ അകൗണ്ടിൽ കുറിച്ചത്​. ഇതോടെ വിവാഹമോചനം സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയായിരുന്നു. നേരത്തേ ശുഐബ് മാലിക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റവും ചര്‍ച്ചയായിരുന്നു. മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റമാണ് ചര്‍ച്ചയായത്. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് നീക്കുകയായിരുന്നു മാലിക്.

‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവ്’ എന്നായിരുന്നു ബയോയില്‍ ശുഐബ് മാലിക്​ പരാമര്‍ശിച്ചിരുന്നത്. ഇതാണ് നീക്കിയത്. നേരത്തെ മാലിക്കിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് സാനിയ നീക്കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെ വിവാഹ മോചന വാര്‍ത്തകളില്‍ സാനിയയോ മാലിക്കോ പ്രതികരിച്ചിട്ടില്ല.


ഒരുമാസം മുമ്പ്​ സാനിയ മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മകനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു കൊണ്ടാണ് സാനിയ തന്റെ സന്തോഷം സോഷ്യൽ ലോകത്തെ അറിയിച്ചത്. സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേർ സാനിയ മിർസയുടെ മകന് ആശംസകൾ അറിയിച്ചു.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളങ്ങുന്ന നക്ഷത്രത്തിനു സന്തോഷകരമായ ജന്മദിനം എന്നെഴുതി കൊണ്ടാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. എനിക്ക് ചുറ്റും എത്രയിരുട്ടായിരുന്നാലും നിന്റെ പുഞ്ചിരി അതില്ലാതെയാക്കുന്നു. നിന്നെ നൽകിയ സർവേശ്വരനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. നിരുപാധികമായ സ്നേഹത്തിന്റെ യഥാർഥ അർഥമെന്താണെന്ന് എന്നെ കാണിച്ചുതന്നതിന് നന്ദി. എന്റെ കുഞ്ഞേ..എന്റെ ഹൃദയം എന്നും നിനക്കൊപ്പം ഉണ്ടായിരിക്കും. ഓരോ വർഷവും ഞാൻ നിന്നെ കുറച്ച് കൂടി ചേർത്തുപിടിക്കും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എന്നർഥമാക്കുന്ന വരികളാണ് മകന് പിറന്നാൾ ആശംസിച്ചു കൊണ്ട് സാനിയ കുറിച്ചത്.


2010 ഏപ്രിൽ 12 നായിരുന്നു സാനിയ മിർസ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2018 ഒക്ടോബറിലാണ് സാനിയ്ക്കും ശുഐബിനും മകൻ ജനിച്ചത്. ഇസാൻ മിർസ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Allah knows the struggles..' Sania Mirza's Insta note amid divorce news
Next Story