Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവീണ്ടും സൈബർ ലോകത്ത്​...

വീണ്ടും സൈബർ ലോകത്ത്​ നാണംകെട്ട്​ ആലിയ ബട്ട്​; ഇത്തവണ ​അബദ്ധം പറ്റിയത്​ ഇങ്ങനെ

text_fields
bookmark_border
alia bhatt-olympics post
cancel

ന്യൂഡൽഹി: കരിയറിന്‍റെ തുടക്കകാലത്ത്​ ചാറ്റ്​ഷോക്കിടെ നടത്തിയ ഒരു അഭിപ്രായ പ്രകടനം കൊണ്ട്​ ബോളിവുഡ്​ നടി ആലിയ ബട്ട്​ ട്രോൾ കഥാപാത്രമായി മാറിയിരുന്നു. ആനുകാലിക വിഷയങ്ങളിലെ താരത്തിന്‍റെ അറിവ്​ അളന്ന സന്ദർഭമായിരുന്നു അത്​. ഏതായാലും വർഷങ്ങൾക്കിപ്പുറവും ആലിയക്ക്​ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന്​ തുറന്ന്​ കാട്ടുകയാണ്​ സൈബർലോകം അവരുടെ ഏറ്റവും പതിയ ട്വീറ്റിലൂടെ.

പ്രിയങ്ക ചോപ്ര, കരീന കപൂർ തുടങ്ങി നിരവധി അഭിനേതാക്കളും കായിക താരങ്ങളും ഇന്ത്യൻ സംഘത്തിന്​ ആശംസകൾ നേർന്നിട്ടുണ്ടെങ്കിലും ആലിയയുടെ പോസ്റ്റാണ്​ ​ശ്രദ്ധിക്കപ്പെട്ടത്​.

ടോക്യോ ഒളിമ്പിക്​സിനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിന്​ ആശംസകൾ അർപ്പിച്ച്​ ആലിയ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം മാറിപ്പോയതാണ്​ ​പുതിയ സംഭവം. ഒളിമ്പിക്​സിന്‍റെ കഴിഞ്ഞ പതിപ്പിൽ ഗുസ്​തി താരം സുശീൽ കുമാർ ഇന്ത്യൻ പതാകയേന്തുന്ന ചിത്രം ​െവച്ചായിരുന്നു ആലിയയുടെ ആശംസ.

'ടോക്യോ 2021' എന്ന ഹാഷ്​ടാഗോട്​ കൂടിയായിരുന്നു ആലിയയുടെ പോസ്റ്റ്​. ഉടൻ തന്നെ അബദ്ധം ചൂണ്ടിക്കാട്ടിയ നെറ്റിസൺസ്​ പതാകവാഹകനായ സുശീൽകുമാർ ഇപ്പോൾ കൊലപാതകക്കേസിൽ ജയിലിലാണെന്ന കാര്യവും നടിയെ ഓർമിപ്പിച്ചു. നിരവധി ട്രോളുകളാണ്​ ആലിയക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്​.

പോസ്റ്റ്​ ഇടുന്നതിന്​ മുമ്പ്​ ഒരു വട്ടമെങ്കിലും ഗൂഗിളിൽ സെർച്​ ചെയ്യണമെന്നും 'സ്റ്റുഡന്‍റ്​ ഓഫ്​ ദ ഇയർ' താരം ഇപ്പോ​ഴും 2012ലാണ്​ ജീവിക്കുന്നതെന്നുമാണ്​ ആരാധകർ കമന്‍റ്​ ചെയ്യുന്നത്​. ആലിയ പകരം ക്രിക്കറ്റ്​ ടീമിന്‍റെ ചിത്രം പങ്കുവെച്ചില്ലെല്ലോ എന്ന്​ ഒരാൾ കളിയാക്കുന്നുണ്ട്​.

അതേ സമയം ടോക്യോയയിൽ ഇന്ത്യക്ക്​ ഇതുവരെ ഒരു വെള്ളിമെഡൽ മാത്രമാണ്​ നേടാനായത്​. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരബായി ചാനുവാണ്​ മെഡൽ സ്വന്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alia Bhattviral tweettokyo olympics 2021Olympics 2021
News Summary - Alia Bhatt's Wish For India's Olympics Team Sparks Laughs
Next Story