കാനിലേക്കുള്ള ആദ്യ അവസരം ആലിയ വേണ്ടെന്ന് വെച്ചോ?
text_fieldsകാന്‍ ചലച്ചിത്രമേളയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുക്കില്ല. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തരമൊരു സാഹചര്യത്തിൽ കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് ആലിയ ഭട്ടിന്‍റെ അടുത്ത വൃത്തങ്ങൾ പറയുന്നു. കാനില്‍ താരത്തിന്റെ ആദ്യ അവസരമായിരുന്നു ഇത്.
അതേസമയം, പങ്കെടുക്കുന്നില്ലെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തിയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്.
ഇവാ ലോംഗോറിയ, വിയോള ഡേവിസ്, ജെയ്ൻ ഫോണ്ട, അജ നവോമി കിംഗ്, ആൻഡി മക്ഡൊവൽ, സിമോൺ ആഷ്‌ലി, എല്ലെ ഫാനിംഗ്, ബെബെ വിയോ, യെസോൾട്ട് എന്നിവരുൾപ്പെടെയുള്ള ആഗോള അംബാസഡർമാരുടെ വിപുലമായ നിരയിൽ ചേരാൻ താരം ഒരുങ്ങിയിരുന്നു. മേയ് 13ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മേയ് 24ന് അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.