Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രസവശേഷം മെലിയാൻ വേണ്ടിയല്ല വർക്ക് ഔട്ട് ചെയ്തത്; ശരീരഭാരം കുറയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ആലിയ ഭട്ട്

text_fields
bookmark_border
Alia Bhatt reveals why she had to lose weight after Rahas birth
cancel

മകൾ ജനിച്ചതിന് ശേഷം സിനിമയിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് ആലിയ ഭട്ട്. അടുത്തിടെ നടി പങ്കുവെച്ച യോഗാചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ശരീര ഭാരം കുറക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ആലിയ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എല്ലാവരും തങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഭക്ഷണം കഴിക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ എനിക്ക് ശരീരഭാരം കുറക്കേണ്ടി വന്നു, കാരണം സിനിമ ഒരു ദൃശ്യമാധ്യമമാണ്. നിങ്ങളുടെ കാഴ്ചയിൽ ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്.

ഇന്നത്തെ കാലഘട്ടത്തിൽ,പെൺകുട്ടികൾ ഗർഭധാരണത്തിനു മുമ്പുതന്നെ അവരുടെ ശരീരത്തെ കുറിച്ചോർത്ത് ആശങ്കാകുലരാകാറുണ്ട്. സ്ത്രീകൾ അവരുടെ ശരീരത്തെ അംഗീകരിക്കണം. ഇപ്പോൾ ഞാൻ വർക്ക് ഔട്ട് ചെയ്യുന്നത് ശരീരഭാരം കുറക്കാനോ മെലിയാനോ വേണ്ടിയിട്ടല്ല. ആരോഗ്യകരമായി ഇരിക്കാൻ വേണ്ടിയാണ്. ശരീരഭാരം കുറയ്ക്കാൻ വേണ്ടി പട്ടിണി കിടക്കുകയോ അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യരുത്-ആലിയ പറഞ്ഞു.

2022 നവംബറിലാണ് ആലിയ ഭട്ടിനും രൺബീറിനും മകൾ റാഹ ജനിക്കുന്നത്. മകളുടെ സ്വകാര്യത കണക്കിലെടുത്ത് ചിത്രങ്ങൾ താരങ്ങൾ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alia Bhatt reveals why she had to lose weight after Raha's birth
Next Story