ചെലവ് 250 കോടി രൂപ! താര ദമ്പതികളുടെ വീട് നിർമാണം പൂർത്തിയായത് മൂന്നുവർഷം കൊണ്ട്, വീടിന് ഗേറ്റില്ലേ എന്ന ചോദ്യവുമായി നെറ്റിസൺസ്
text_fieldsനടൻ രൺബീർ കപൂറും ആലിയ ഭട്ടും മുംബൈയിലെ ബാന്ദ്രയിൽ തങ്ങളുടെ വീട് നിർമിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി എത്തിയ ആലിയ, രൺബീർ, നീതു കപൂർ എന്നിവരുടെ സന്ദർശനങ്ങൾ പാപ്പരാസികൾ രേഖപ്പെടുത്തുകയും ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തിരുന്നു.
ഇപ്പോൾ, കുടുംബത്തിന്റെ വീട് പൂർണമായും തയാറായതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ പകർത്തിയ ഒരു വിഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരുടെ ആറ് നിലകളുള്ള ബംഗ്ലാവ് പൂർണമായതായാണ് വിവരം. എന്നാൽ വീടിന്‍റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതോടെ മുൻവശത്തെ ഗേറ്റ് ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നതാണ് നെറ്റിസൺമാർ ആദ്യം ശ്രദ്ധിച്ചത്.
നിരവധി ആരാധകർ വീടിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പലരും താൽക്കാലിക ഗേറ്റിനെ പറ്റിയാണ് ചോദിച്ചത്. വലിയ ചെലവാകുന്നതിനാലാണ് അവർ ഗേറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പ്രധാന ഗേറ്റ് ഇല്ലാത്ത ബംഗ്ലാവ് ആയിരിക്കും രൺബീറിന് ഇഷ്ടമെന്ന കമന്‍റും ഉണ്ട്.
രൺബീർ കപൂറിന്റെ മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരിലാണ് ഈ ബംഗ്ലാവ് അറിയപ്പെടുന്നത്. മകൾ രാഹക്കുള്ള സമ്മാനമാണിതെന്നും അവരുടെ പേരിലായിരിക്കും ഇത് രജിസ്റ്റർ ചെയ്യുകയെന്നും മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 250 കോടി രൂപ വിലയുള്ള ഈ വീട് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.