ഈ സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിച്ചതിന് ഞാൻ രൂപ ശമ്പളം വാങ്ങിയിട്ടില്ല; വെളിപ്പെടുത്തലുമായി അലൻസിയർ
text_fieldsസൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ശമ്പളം ഒന്നും വാങ്ങിയില്ലെന്ന് പറയുകയാണ് മലയാളി നടൻ അലൻസിയർ. ചിത്രത്തിൽ ഒരു ജഡ്ജിയുടെ കഥാപാത്രത്തെയാണ് അലൻസിയർ അവതരിപ്പിച്ചത്.
രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ കഴിയുമെന്ന ആഗ്രഹം മൂലമാണ് താൻ ആ സിനിമയ്ക്ക് സമ്മതം മൂളിയത് എന്ന് നടൻ പറഞ്ഞു. അടുത്ത ദിവസം പുറത്തിറങ്ങുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അലൻസിയറിന്‍റെ വെളിപ്പെടുത്തൽ.
'ഞാൻ രജിനികാന്ത്, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. മുംബൈ വരെ ഫ്ലൈറ്റ് ടിക്കറ്റ് തന്നാണ് കൊണ്ടുപോയത്. സത്യസന്ധമായി ഒരു തുറന്ന പുസ്തകം പോലെ പറയാം. എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ലായിരുന്നുു, ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം, തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. ഇവർ രണ്ടുപേരും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രം പോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താൽപര്യമില്ല,' അലൻസിയർ പറഞ്ഞു.
ഇരുവഷങ്ങളിലും സൂപ്പർതാരങ്ങൾ അഭിനയിക്കുന്നത് കാണാം എന്ന് കരുതിയാണ് അഭിനയിച്ചതെന്നും അലൻസിയർ പറഞ്ഞു. രജനി ശരീരഭാഷകൊണ്ട് മാത്രം അഭിനയിച്ചെന്നും ബച്ചന്‍റെ ശബ്ദം കേട്ട് താൻ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ ജഡ്ജി വേഷത്തിൽ ഇരിക്കുമ്പോൾ ഒരു വശത്ത് രജനികാന്തും മറുവശത്ത് അമിതാഭ് ബച്ചനുമുണ്ട്. ഇവർ പെർഫോം ചെയ്യുന്നത് കാണണം എന്നതാണ് എന്റെ ആഗ്രഹം. രജനികാന്ത് തന്റെ ശരീര ഭാഷ കൊണ്ട് പെർഫോം ചെയ്യുന്നു. അതിന് ശേഷം അമിതാഭ് ബച്ചന്റെ പ്രകടനമാണ്. ഒരു സിംഹം ഗർജിക്കുന്ന പോലെയുള്ള പുള്ളിയുടെ ശബ്‍ദം കേട്ട് ഞാൻ ഞെട്ടിപ്പോയി. അവരോടൊപ്പം പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് ആ നിമിഷം തന്നെ എനിക്ക് മനസിലായി,' അലൻസിയർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രത്തിൽ രജനിക്കൊപ്പം ഫഹദ് ഫാസിൽ മഞ്ജു വാര്യർ എന്നിവരും പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ മലയാളത്തിൽ നിന്നും സാബുമോൻ അബ്ദുൽ സമദും ചിത്രത്തിലെത്തിയിട്ടുണ്ട്. വമ്പൻ പ്രതീക്ഷകളുമായെത്തിയ പക്ഷെ ശരാശരി അനുഭവമാണ് പ്രക്ഷകർക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

