Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂട്യൂബറായി തിയേറ്ററിനു മുന്നിൽ അക്ഷയ് കുമാർ

text_fields
bookmark_border
യൂട്യൂബറായി തിയേറ്ററിനു മുന്നിൽ അക്ഷയ് കുമാർ
cancel

ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ തി​യ​റ്റ​ർ റെ​സ്​​പോ​ൺ​സ് അ​റി​യാ​ൻ, മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് യൂ​ട്യൂ​ബ​റു​ടെ സ്റ്റൈ​ലി​ൽ മും​ബൈ തെ​രു​വി​ലി​റ​ങ്ങി സൂ​പ്പ​ർ താ​രം അ​ക്ഷ​യ് കു​മാ​ർ. ‘കി​ല്ല​ർ’ മാ​സ്ക് അ​ണി​ഞ്ഞ് , ബാ​ന്ദ്ര​യി​ലെ തി​യ​റ്റ​റി​നു മു​ന്നി​ൽ, മൈ​ക്കും​പി​ടി​ച്ച് പ്രേ​ക്ഷ​ക​രോ​ട് സം​സാ​രി​ക്കു​ന്ന വി​ഡി​യോ താ​രം ത​ന്നെ ത​ന്റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ്തു.

അ​ക്ഷ​യ് കു​മാ​റി​ന്റെ ‘ഹൗ​സ് ഫു​ൾ 5’ ഈ​യി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. സം​ഗ​തി താ​ൻ വ​ള​രെ​യേ​റെ ആ​സ്വ​ദി​ച്ചു​വെ​ന്നും എ​ന്നാ​ൽ, ആ​ളു​ക​ൾ തി​രി​ച്ച​റി​യും മു​ന്നേ സ്ഥ​ലം വി​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂൺ ആറിനാണ് ഹൗ​സ് ഫു​ൾ 5 പ്രദർശനത്തിനെത്തിയത്. ഒരു കപ്പലിലാണ് ഹൈസ്ഫുൾ അഞ്ചാംഭാഗത്തിന്‍റെ കഥ നടക്കുന്നത്. കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചേർന്ന ഹൊറർ കോമഡി ചിത്രമാണിത്.

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു.

തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത് തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akshay Kumar in front of the theater as a YouTuber
Next Story