തുടർച്ചയായി ദേശസ്നേഹ സിനിമകളിൽ അഭിനയിക്കുന്നതിന് ഭാര്യ കളിയാക്കുന്നതായി അക്ഷയ് കുമാർ
text_fieldsദേശസ്നേഹം ഉണർത്തുന്ന ഒരുപാട് ചിത്രങ്ങളിൽ നായകനായ ബോളിവുഡ് നടനാണ് അക്ഷയ് കുമാർ. മൂന്ന പതിറ്റാണ്ടുകളോളം ബോളിവുഡിൽ അരങ്ങുവാണ താരം ഒരുപാട് വ്യത്യസ്ത കഥപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ദേശസ്നേഹം ഉണർത്തുന്ന ചിത്രങ്ങൾ ചെയതിരുന്നതിനാൽ തന്നെ വെറ്ററൻ നടൻ ഭാരത് കുമാർ എന്നറിയപ്പെടുന്ന മനോജ് കുമാറിനൊപ്പം അക്ഷയ് കുമാറിനെ താരതമ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്‍റെ ദേശസ്നേഹ സിനിമകളെ ഭാര്യ ടിങ്കിൾ ഖന്ന കളിയാക്കുമെന്ന് പറയുകയാണ് താരമിപ്പോൾ.
റിപ്പബ്ലിക് വേൾഡ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചതുമുതൽ ദേശസ്‌നേഹം ഉയർത്തിക്കാട്ടുന്ന നിരവധി സിനിമകൾ താൻ നിർമ്മിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാർ പറഞ്ഞു. 'വാസ്തവത്തിൽ, എന്റെ ഭാര്യ എന്നെ കളിയാക്കും, എത്ര തവണ നീ രാജ്യത്തെ രക്ഷിക്കും?' എന്ന് അവർ ചോദിക്കും,' അദ്ദേഹം പറഞ്ഞു. ഏതൊരു ആഗോള ദുരന്തവും അമേരിക്കക്കാർ ഒഴിവാക്കുന്ന നിരവധി സിനിമകൾ ഹോളിവുഡ് നിർമ്മിച്ചിട്ടുണ്ടെന്ന് അക്ഷയ് ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോഴാണ് ഇന്ത്യയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം പങ്കുവെച്ചു.
'പക്ഷേ ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, നിങ്ങൾ എന്നോട് യോജിക്കും. ലോകത്ത് എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടാകുമ്പോഴെല്ലാം - ഭീകരാക്രമണം, അന്യഗ്രഹ ആക്രമണം, ആകാശത്ത് നിന്ന് വീഴുന്ന ഛിന്നഗ്രഹങ്ങൾ, എന്ത് സംഭവിച്ചാലും - ആരാണ് ലോകത്തെ രക്ഷിക്കുന്നത്? അമേരിക്ക എന്ന് പറയുന്ന നിരവധി ഹോളിവുഡ് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ അമേരിക്ക എല്ലാം ചെയ്താൽ പിന്നെ എപ്പോഴാണ് നമ്മൾ എന്തെങ്കിലും ചെയ്യുക എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി? ഇന്ത്യയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നമുക്കറിയില്ലേ? ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും,' അക്ഷയ് കുമാർ പറഞ്ഞു.
തുടർന്ന് അക്ഷയ് തന്റെ എയർലിഫ്റ്റ്, മിഷൻ മംഗൾ തുടങ്ങിയ സിനിമകളെക്കുറിച്ച് സംസാരിച്ചു. ഇവയെല്ലാം വ്യത്യസ്തമായ ഇന്ത്യൻ കഥകളാണെന്ന് അദ്ദേഹം പറഞ്ഞു. “ആളുകൾക്ക് എൻടെർടെയൻമെന്‍റ് വേണ്ടതുകൊണ്ട് ഇത്തരം സിനിമകൾ വലിയ ബിസിനസ്സ് ചെയ്യുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ എന്റെ ഹൃദയം പറയുന്നതുകൊണ്ടാണ് ഞാൻ ഈ സിനിമകൾ നിർമ്മിക്കുന്നത്. എന്റെ രാജ്യത്തെക്കുറിച്ചുള്ള ഈ സിനിമകൾ ഞാൻ തുടർന്നും നിർമ്മിക്കും. സിനിമ റിലീസ് ചെയ്തതിനുശേഷം, ആളുകൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ അത് കാണാൻ തുടങ്ങുമ്പോഴാണ് ഏറ്റവും നല്ല കാര്യം സംഭവിക്കുന്നത്,' അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

