Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്പിലെ ഹൈ-സ്പീഡ് റേസിങിനിടയിൽ അപകടം; പരിക്കുകളില്ലാതെ രക്ഷപ്പെട്ട് തമിഴ് താരം അജിത്ത് കുമാർ

text_fields
bookmark_border
യൂറോപ്പിലെ ഹൈ-സ്പീഡ് റേസിങിനിടയിൽ അപകടം; പരിക്കുകളില്ലാതെ രക്ഷപ്പെട്ട് തമിഴ് താരം അജിത്ത് കുമാർ
cancel

തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരവും മോട്ടോർസ്പോർട്ട് പ്രേമിയുമായ അജിത്ത് കുമാർ യൂറോപ്പിൽ വെച്ചുണ്ടായ ഹൈ-സ്പീഡ് എൻഡുറൻസ് റേസിങിനിടയിൽ കാറപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. മത്സരത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചെങ്കിലും താരത്തിന് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

യൂറോപ്പിൽ നടന്ന മത്സരത്തിൽ 'അജിത്ത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽ.എം.പി3 പ്രോ/ആം വിഭാഗത്തിൽ മത്സരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. സർക്യൂട്ടിലെ 11-ാം ടേണിൽ വെച്ച് കാർ അപകടത്തിൽ പെടുകയായിരുന്നു. വൻ ആഘാതമുള്ള അപകടമായിരുന്നെങ്കിലും മുൻകാലങ്ങളിലെ പരിശീലനവും അനുഭവസമ്പത്തും താരത്തിന് തുണയായി. വലിയ പരിക്കുകളില്ലാതെ താരം സുരക്ഷിതനായി പുറത്തുവന്നത് ആരാധകർക്കും സിനിമാ ലോകത്തിനും വലിയ ആശ്വാസമായിട്ടുണ്ട്.

സിനിമക്കപ്പുറം മോട്ടോർസ്പോർട്സിനോടുള്ള അജിത്തിന്റെ അടങ്ങാത്ത അഭിനിവേശം ലോകമെമ്പാടുമുള്ള ആരാധകർക്ക് അറിയാവുന്നതാണ്. ദേശീയ തലത്തിലെ എം.ആർ.എഫ് റേസിങ് സീരീസ് മുതൽ അന്താരാഷ്ട്ര തലത്തിലുള്ള ഫോർമുല സീരീസുകളിലും എൻഡുറൻസ് മത്സരങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇതിനുമുമ്പും പലതവണ റേസിങ് ട്രാക്കുകളിൽ ചെറിയ അപകടങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും അവെയൊക്കെ അതിജീവിച്ച് അദ്ദേഹം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്താറുണ്ട്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഡെയർഡെവിൽ' ആണ് അജിത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത പ്രധാന ചിത്രം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajith Kumar escapes uninjured racing accident
Next Story