അഭിലാഷമല്ല സാഹചര്യമാണ് എന്നെ സിനിമയിലെത്തിച്ചത്: കടം വീട്ടാനുള്ള പണത്തിന് വേണ്ടിയാണ് നടനായത് -അജിത് കുമാർ
text_fieldsതമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. എന്നാൽ യാദൃച്ഛികമായി സിനിമയിലെത്തിയ ആളാണ് അജിത് കുമാർ. അടുത്തിടെ നടന്ന അഭിമുഖത്തിൽ സിനിമയിലേക്കുള്ള തന്‍റെ യാത്ര ആസൂത്രണം ചെയ്തതല്ലെന്നും, അതിന്‍റെ ആവശ്യകതയിൽ നിന്നാണ് ഉണ്ടായതെന്നും അജിത് കുമാർ തുറന്നു പറഞ്ഞു. വലിയ താരപദവി ഉണ്ടായിരുന്നിട്ടും ലളിതമായ ജീവിതശൈലിക്കും വിനയത്തിനും പേരുകേട്ട അജിത്തിന് അഭിനയം ഒരു ബാല്യകാല സ്വപ്നമോ ദീർഘകാല ലക്ഷ്യമോ ആയിരുന്നില്ല. അഭിലാഷത്തേക്കാൾ സാഹചര്യമാണ് എന്നെ സിനിമയിലെത്തിച്ചത്.
'കുടുംബത്തിൽ ആരും സിനിമാ മേഖലയിൽ ഉണ്ടായിരുന്നില്ല. ഞാൻ മാതാപിതാക്കളോട് പറഞ്ഞു. ഞാൻ ഇരുട്ടിലേക്ക് ചാടുകയാണെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് വന്ന ഒരു ഓഫർ ഞാൻ നിരസിച്ചുവെന്ന് സങ്കൽപ്പിക്കുക. അവർ എത്രമാത്രം ദേഷ്യപ്പെടുമെന്ന് സങ്കൽപ്പിക്കുക. ജീവിതം നിങ്ങൾക്ക് വേണ്ടി തുറന്നു തരുന്ന ഒരു അവസരം ഉപയോഗിക്കാതിരിക്കുന്നത് പിന്നീട് വലിയ കുറ്റബോധം ഉണ്ടാക്കുമെന്നും അജിത് പറഞ്ഞു.
സിനിമയിൽ പ്രശസ്തനാകുന്നത് വളരെ മുമ്പ് ഞാൻ ബിസിനസ് ചെയ്തിരുന്നു. അത് പരാജയപ്പെട്ടു. ബിസിനസ് മൂലമുണ്ടായ കടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നിടത്താണ് എനിക്ക് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. എനിക്ക് കടബാധ്യതയുണ്ടെന്നും രണ്ട് സിനിമകൾ ചെയ്ത് എന്‍റെ കടങ്ങൾ വീട്ടുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം അജിത് പറഞ്ഞു. ആദ്യകാലത്ത് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്‍റെ കരിയറിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും ഞാൻ പ്രവർത്തിച്ചു. പ്രശസ്തനാകാനോ പ്രശസ്തി ആഗ്രഹിച്ചോ ഞാൻ സിനിമയിലേക്ക് വന്നതല്ല. എന്‍റെ കടങ്ങൾ തിരിച്ചടയ്ക്കാൻ എനിക്ക് പണം വേണമായിരുന്നു. അതിന് സിനിമയാണ് എന്നെ സഹായിച്ചത്' അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

