Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാത്തിരിപ്പിനൊടുവിൽ അജിത് സുരക്ഷിതനായി തിരിച്ചെത്തി; വൈറലായി വിഡിയോ

text_fields
bookmark_border
കാത്തിരിപ്പിനൊടുവിൽ അജിത് സുരക്ഷിതനായി തിരിച്ചെത്തി; വൈറലായി വിഡിയോ
cancel
camera_alt

അജിത് കുമാർ

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ ദുബൈയിൽ കുടുങ്ങിയ തമിഴ് നടൻ അജിത് കുമാർ സുരക്ഷിതമായി ചെന്നൈയിൽ തിരിച്ചെത്തി. മോട്ടോർസ്പോർട്സ് പരിശീലനത്തിനായി സമീപ വർഷങ്ങളിൽ തുടർച്ചയായി താരം യു.എ.ഇയിൽ പോകാറുണ്ട്. അങ്ങനെ പോയ ഒരു യാത്രയിലാണ് അപ്രതീക്ഷിതമായി യുദ്ധ സാഹചര്യം ഉണ്ടാവുകയും ഇന്ത്യയിലേക്ക് തിരിച്ചു മടങ്ങാനാകാതെ വരികയും ചെയ്തത്.

എന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അജിത്തിന്‍റെ മാനേജർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ താരം തിരികെ ചെന്നൈയിൽ എത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിരവധി ആളുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയിരുന്നു. പലരും സുരക്ഷിതമായി നാട്ടിൽ എത്തിചേർന്നിട്ടുമുണ്ട്.

ഇ​റാ​നി​ലു​ട​നീ​ളം ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും വ്യാ​പ​ക ബോം​ബി​ങ് തു​ട​രു​ക​യാ​ണ്. മ​റു​പ​ടി​യാ​യി ഖ​ത്ത​ർ, യു.​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്റൈ​ൻ, ജോ​ർ​ഡ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​​ലെ യു.​എ​സ് താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​നും ആ​ക്ര​മ​ണം ന​ട​ത്തി. ഇതേത്തുടർന്ന്, ദുബൈ വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajith Kumar back in Chennai after being stuck in Dubai due to US-Iran war
Next Story