ശാലിനി നല്ല വ്യക്തി, അജിത്ത് ചതിയൻ, മാന്യൻ ചമഞ്ഞ് ആളുകളെ പറ്റിക്കുന്നു; നടനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ്
text_fieldsനടൻ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് മാണിക്കം നാരായണൻ. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പണം ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും നടൻ ഫ്രോഡ് ആണെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിന് മുമ്പും നടനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് എത്തിയിരുന്നു.
'വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ മലേഷ്യയിലേക്ക് അവധിക്ക് അയക്കാൻ വേണ്ടി അജിത് തന്നിൽ നിന്ന് പണം കടംവാങ്ങിയിരുന്നു. എന്നോടൊപ്പം സിനിമ ചെയ്യാമെന്നും അതിൽ ഈ പണം അഡ്ജസ്റ്റ് ചെയ്യാമെന്നുമായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ ഇതുവരെ സിനിമ ചെയ്യുകയോ ആ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. ഇത്രയും വർഷത്തിനിടെ ഞാൻ ഇതിനെ കുറിച്ചോ അജിത്തിനെപ്പറ്റിയോ എവിടേയും സംസാരിച്ചിട്ടില്ല. അവൻ സ്വയം മാന്യനാണെന്ന് വിളിക്കുന്നു, പക്ഷെ സത്യത്തിൽ അങ്ങനെയല്ല-നാരായണൻ പറഞ്ഞു.
അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. അവർ വളരെ നല്ല വ്യക്തിയാണ്. അജിത്തിന് നല്ലൊരു കുടുംബമുണ്ട്, 50 കോടിയിലധികം എല്ലാ ചിത്രത്തിൽ നിന്നും ലഭിക്കുന്നുമുണ്ട്. പിന്നെ എന്തിനാണ് ആളുകളെ വഞ്ചിക്കുന്നത്. എ.എം.രത്‌നത്തെപ്പോലുള്ള നിർമ്മാതാക്കൾക്ക് അജിത്ത് സിനിമകൾ നിർമിച്ച് ധാരാളം പണം നഷ്‌ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നടൻ അവരെ ഒരിക്കലും സഹായിട്ടില്ല- നിർമാതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

