Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കളെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സങ്കടപ്പെടുത്തുന്നു; അസത്യങ്ങൾ എഴുതി വിട്ടു -അജയ് ദേവ്ഗൺ

text_fields
bookmark_border
Ajay Devgn Opens Up About he is not entirely happy with the spotlight on his children
cancel

മാതാപിതാക്കളുടെ താരമൂല്യം പലപ്പോഴും മക്കൾക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. ഇവരുടെ ചെറിയ ചലനങ്ങൾ പോലും വലിയ തലക്കെട്ടുകളായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരപുത്രിയാണ് അജയ് ദേവഗണിന്റേയും കാജോളിന്റേയും മകളായ നൈസ. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരപുത്രി ട്രോളുകൾക്ക് ഇരയാകാറുണ്ട്.

എന്നാൽ മക്കളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വേദനിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ അജയ് ദേവ്ഗൺ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ട്രോളുകളെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാറുണ്ടെന്നും നടൻ വ്യക്തമാക്കി.

എന്റെ കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ആ പറയുന്നവരെ തിരുത്താൻ കഴിയില്ല. പലപ്പോഴും അസത്യങ്ങൾ എഴുതി വിട്ടിട്ടുണ്ട്. എന്നാൽ അതിനെ കുറിച്ച് പ്രതികരിക്കുകയാണെങ്കിൽ കഥകൾ കൂടി വരും. ഇതൊരു കുഴക്കുന്ന സാഹചര്യമാണ്; അജയ് ദേവ്ഗൺ വെളിപ്പെടുത്തി.

ഭാര്യ കാജോളിനെ പോലെ താനും മക്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറ പല സങ്കീർണ്ണമായ പ്രശ്നങ്ങളും വളരെ ലളിതമായി കൈകാര്യം ചെയ്യും. പല കാര്യങ്ങളിലും അവർക്ക് മികച്ച അറിവുണ്ട്- നടൻ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajay Devgn Opens Up About he is not entirely happy with the spotlight on his children
Next Story