ഐശ്വര്യ റായി ബച്ചന്റെ വിവാഹവസ്ത്രത്തിന് 75 ലക്ഷം രൂപയോ! കാഞ്ചീവരം സാരിയെ കുറിച്ച് ഡിസൈനർ
text_fields2007ലായിരുന്നു ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വിവാഹം. ബോളിവുഡിലെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു ഇത് . തെന്നിന്ത്യൻ വധുവായിട്ടായിരുന്നു ഐശ്വര്യ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഐശ്വര്യയുടെ വിവാഹലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.
വിവാഹത്തിന് ഐശ്വര്യ 75 ലക്ഷം രൂപയുടെ വസ്ത്രമാണ് ധരിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ വിവാഹ വസ്ത്രം തയാറാക്കിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് കോസ്റ്റ്യൂം ഡിസൈനർ നിത ലുല്ല. ജോതാ അക്ബർ സിനിമയുടെ സെറ്റിൽ വെച്ചാണ് വിവാഹ സാരിയെ കുറിച്ച് ചർച്ച ചെയ്തതെന്നും നിത അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പല തരത്തിലുള്ള വിവാഹവേഷങ്ങളിൽ ഐശ്വര്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ വിവാഹത്തിന് എന്തു വസ്ത്രം ധരിക്കണമെന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സൗത്തിന്ത്യയിൽ നിന്നാണ് ആഷ് വരുന്നത്. തന്റെ സംസ്കാരവുമായ ചേർന്നുനിൽക്കുന്ന വസ്ത്രം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കാഞ്ചീവരം സാരിയായിരുന്നു നടിക്ക് താൽപര്യം. പ്രത്യേകം ചെയ്യിപ്പിച്ച ത്രെഡ് വർക്കുകളും എംബ്രോയിഡറിയോട് കൂടിയ മഞ്ഞയും ഗോൾഡൻ നിറത്തിലുളള സാരിയായിരുന്നു ധരിച്ചത്. സാരിക്ക് ചേർന്ന സർദോസി ബ്ലൗസായിരുന്നു ആഷ് തെരഞ്ഞെടുത്തത്. കൂടാതെ സരിക്കും ലുക്കിനും ചേർന്ന ടെമ്പിൾ ഡിസൈൻ ആഭരണങ്ങളായിരുന്നു ഐശ്വര്യ വിവാഹ ദിവസംഅണിഞ്ഞത് - നിത ഓർത്തെടുത്തു.
അതേസമയം വിവാഹവസ്ത്രത്തിന്റെ വില നിതക്ക് കൃത്യമായി ഓർത്തെടുക്കാനായില്ല. എന്നാൽ സാരിക്ക് 75 ലക്ഷം രൂപയായിട്ടില്ലെന്ന് നേരത്തെ പ്രചരിച്ച വാർത്തകളെ നിഷേധിച്ചുകൊണ്ടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

