Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐശ്വര്യ റായിയുടെ ആദ്യ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല; കാരണം സംവിധായകൻ

text_fields
bookmark_border
Aishwarya Rai’s first film couldn’t release due to its director’s arrogance, says Rahul Dholakia
cancel

ശ്വര്യ റായിയുടെ ആദ്യ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ലെന്ന് സംവിധായകൻ രാഹുൽ ധോലാകിയ. സുനിൽ ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകനെന്നും സംവിധായകന്റെ ധാർഷ്ട്യമാണ് ഇതിന് കാരണമെന്നും രാഹുൽ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.

' സുനിൽ ഷെട്ടിക്കൊപ്പമായിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൈകാര്യം ചെയ്യാൻ സുനിൽ എന്നോട് പറഞ്ഞു. ശശിലാൽ നായർ ആയിരുന്നു സംവിധായകൻ. സിനിമ നിർമിച്ചത് രാഹുൽ ഗുപ്തയായിരുന്നു.

പ്രൊഡക്ഷനിൽ ഞാനും ഉണ്ടായിരുന്നതുകൊണ്ട് സംവിധായകൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഞാൻ മനസിലാക്കി. അവിടെ നടന്നത് ശുദ്ധ വിഡ്ഢിത്തരമായിരുന്നു. സംവിധായകൻ അഹങ്കാരിയായിരുന്നു. ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനത്തിൽ പാറകൾ വീഴുന്ന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു പാറ കല്ലിന് ഒരു മുറിയുടെ വലിപ്പം വേണമായിരുന്നു.അത്രയും വലിപ്പമുള്ള 1000 പാറകൾ അദ്ദേഹം ആവശ്യപ്പെട്ടു. ആ രംഗത്തിനായി എത്ര ടേക്ക് എടുക്കുമെന്ന് ചോദിച്ചപ്പോൾ അയാൾക്ക് ദേഷ്യം വന്നു. പകുതി സമയവും ഈ കാര്യങ്ങളിലേക്ക് പോകും- രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aishwarya Rai’s first film couldn’t release due to its director’s arrogance, says Rahul Dholakia
Next Story