വസ്ത്രത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ ഐശ്വര്യ റായ് ഏഴ് മണിക്കൂറോളം നിന്നു: നടിയുടെ പ്രൊഫഷണലിസത്തെകുറിച്ച് പൊന്നിയിൻ സെൽവൻ ഡിസൈനർ
text_fieldsനാഗ ചൈതന്യ-ശോഭിത വിവാഹ സമയത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു വധുവിന്റെ വേഷം. ഹൈദരാബാദിലെ ഒരു പൈതൃക ജ്വല്ലറി സ്ഥാപനത്തിലെ ഡിസൈനറായ പ്രതീക പ്രശാന്താണ് പൊന്നിയിൻ സെൽവനിലെ ആഭരണങ്ങൾ ഒരുക്കിയിരുന്നത്. ഇവർ തന്നെയാണ് ശോഭിത സിനിമയിൽ ധരിച്ചിരുന്ന അതേ ആഭരണങ്ങൾ അവർക്ക് വിവാഹത്തിന് ഒരുക്കിയതും. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പ്രതീക പൊന്നിയൻ സെൽവനിലെ തന്‍റെ അണിയറ അനുഭവങ്ങൾ പങ്കുവെച്ചു. സംഭാഷണത്തിൽ ഷെശ്വര്യ റായുമായി പ്രവർത്തിച്ചതിൽ അവർ വളരെ പ്രൊഫഷണലായ വ്യക്തിയാണെന്നും പ്രതീക പറഞ്ഞു.
'ഐശ്വര്യ റായ് തികഞ്ഞ ഒരു പ്രൊഫഷണലാണ്. അവർ സാക്ഷാൽ ഐശ്വര്യ റായ് ആണ്. അതുകൊണ്ടുതന്നെ അവരുടെ വസ്ത്രധാരണത്തിലും, സ്റ്റൈലിലും, ഗെറ്റപ്പിലും അവർക്ക് കൃത്യമായ നിയമങ്ങൾ ഉണ്ടായിരുന്നു. ഒരു പിൻ പോലും ഹെയർസ്റ്റൈലിൽ പുറത്തായി കാണുന്നത് അവർക്ക് ഇഷ്ടമില്ലായിരുന്നു. തന്‍റെ മുഖഭംഗി മാത്രമല്ല, ഓരോ വശങ്ങളിൽ നിന്നു നോക്കുമ്പോഴും താൻ പെർഫക്ട് ആയിരിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. എല്ലാം അവർതന്നെ കൃത്യമായി ശ്രദ്ധിക്കും. അവർ ഒരു മികച്ച പ്രൊഫഷണലാണ്.
ഐശ്വര്യക്ക് ഒരു ഓർഗൻസ ദുപ്പട്ട നൽകിയ ഒരു രംഗം ഞാൻ ഓർക്കുന്നു. സെറ്റിൽ അതിന് ചുളിവ് വീഴാൻ അവർ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടവർ അവർ ഏഴ് മണിക്കൂറോളം ഇരുന്നില്ല. സീൻ കഴിയുന്നവരെ നിൽക്കുകയായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി' പ്രതീക പ്രശാന്ത് പറഞ്ഞു.
മണിരത്നത്തിന്റെ ഇതിഹാസ ചരിത്ര കഥയായ പൊന്നിയിൻ സെൽവനിൽ, ആകർഷകവും പ്രതികാരദാഹിയുമായ നന്ദിനിയെയും അവരുടെ രൂപസാദൃശ്യമുള്ള ശാന്തയായ മന്ദാകിനിയെയും അവതരിപ്പിച്ചുകൊണ്ട് ഐശ്വര്യ വെല്ലുവിളി നിറഞ്ഞ ഇരട്ട വേഷങ്ങൾ ചെയ്തു. നന്ദിനിയായി, പ്രണയം, പ്രതികാരം, വഞ്ചന എന്നിവയിൽ കുടുങ്ങിയ സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ മറുവശത്ത് തീവ്രമായ അഭിലാഷവും മറഞ്ഞിരിക്കുന്ന ദുഃഖവും പ്രകടിപ്പിച്ചു. സൂക്ഷ്മമായ ഭാവങ്ങൾ, ഭംഗിയുള്ള ചലനങ്ങൾ, ആകർഷകമായ സ്‌ക്രീൻ സാന്നിധ്യം എന്നിവയാൽ അവരുടെ പ്രകടനം ശ്രദ്ധേയമായി.
ബോളിവുഡ് ക്വീൻ എന്നറിയപ്പെടുന്ന ഐശ്വര്യ റായ് 1994ലാണ് മിസ് വേൾഡ് കിരീടം നേടുന്നത്. മിസ് വേൾഡ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അവർ. വർഷങ്ങളായി നിരവധി ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് അവർ ബോളിവുഡിന്‍റെ താരറാണിയായി മാറി. ഇരുവർ മുതൽ ജോധാ അക്ബർ വരെ എണ്ണിയാലൊതുങ്ങാത്ത ചിത്രങ്ങൾ. ഐശ്വര്യ റായുടെ ഏറ്റവും മികച്ച ചരിത്ര ബയോപിക്കുകളിൽ ഒന്നാണ് പൊന്നിയൻ സെൽവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

