ഐശ്വര്യ റായ് ബച്ചൻ@52: 900 കോടി ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആഡംബര ജീവിതം, അത്യാഡംബര കാറുകളുടെ ശേഖരം
text_fieldsഐശ്വര്യ റായ് ബച്ചൻ
ഇന്ന് ഐശ്വര്യ റായ് ബച്ചന്റെ ജന്മദിനമാണ്, ഇക്കാലത്ത് അവർ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, അവരുടെ താരമൂല്യവും സമ്പത്തും സമാനതകളില്ലാത്തതാണ്. 2025 ലെ കണക്കനുസരിച്ച്, ഐശ്വര്യയുടെ ആസ്തി ഏകദേശം 900 കോടി രൂപയാണ്, ഇത് അവരെ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളാക്കി മാറ്റി. അവരുടെ സമ്പത്ത് സിനിമകളിൽനിന്ന് മാത്രമല്ല, , ആഗോള ബ്രാൻഡുകളുടെ തിരഞ്ഞെടുപ്പ് അവരുമായുള്ള ഡീലുകൾ, ലോകമെമ്പാടുമുള്ള ആരാധകരെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതശൈലി എന്നിവയിലൂടെയാണ് നിർമിച്ചിരിക്കുന്നത്.
1994 ൽ മിസ്വേൾഡ് പട്ടം നേടികൊണ്ടാണ് ഇന്ത്യക്കാർക്ക് മുന്നിൽ ഐശ്വര്യറായ് എന്ന സുന്ദരി തന്റെ കരിയർ തുടങ്ങിയത്. സിനിമയിലേക്കുള്ള വരവിൽ ആദ്യം പരാജയം നേരിട്ടെങ്കിലും തന്റെ അഭിനയ മികവിൽ സിനിമാലോകത്തെ മിന്നും താരമാവുകയായിരുന്നു.മറൈൻ എൻജിനീയറായ കൃഷ്ണരാജ് റായുടെയും എഴുത്തുകാരിയായ വൃഷ റായുടെയും മകളായിരുന്നു ഐശ്വര്യറായ്. മംഗലാപുരത്തുനിന്നും കുടുംബം മുംബൈയിൽ സ്ഥിരതാമസമാക്കിയ ശേഷം, ഐശ്വര്യ സ്കൂൾ പഠനശേഷം ആർക്കിടെക്ചറിൽ ചേർന്നു. പഠനത്തോടൊപ്പം മോഡലിങ്ങിലും അവർ ശ്രദ്ധനേടുകയും പരസ്യലോകത്തേക്കും ക്ഷണം ലഭിക്കുകയുണ്ടായി. ഒമ്പതാം ക്ലാസിൽ വെച്ചാണ് കാമെലിൻ എന്ന ബ്രാൻഡിന്റെ പരസ്യത്തിലൂടെ മോഡലിങ് ആരംഭിച്ചത്, 1993 ൽ പെപ്സിയുടെ പരസ്യത്തിലൂടെയാണ് പരസ്യരംഗത്തേക്ക് എത്തുന്നത്.
സിനിമാലോകത്തേക്കുള്ള ക്ഷണമെത്തിയെങ്കിലും അന്ന് മിസ് ഇന്ത്യ മൽസരങ്ങൾക്കുള്ള തയാറെടുപ്പിലായതിനാൽ ഒഴിവാക്കുകയായിരുന്നു. മിസ് ഇന്ത്യ മൽസരത്തിൽ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ.സുഷ്മിതസെന്നായിരുന്നു വിജയി. പിന്നെയാണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ഐശ്വര്യ തിരിച്ചെത്തിയത്. 1997 ൽ മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്. ’99ൽ സഞ്ജയ്‍ ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെ ഹിന്ദിചലച്ചിത്ര ലോകത്തിലെ ലാളിത്യത്തിന്റെയും നിഷ്‍കളങ്കതയുടെയും മാതൃകനടിയായി മാറുകയായിരുന്നു. ബോളിവുഡിൽ ഹിറ്റായ ആ സിനിമക്കുശേഷം ഐശ്വര്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 99ൽ തന്നെ റിലീസായ ‘താൽ’ ബോക്സ്ഓഫിസ് ഹിറ്റായിരുന്നു. നൃത്തത്തിന് പ്രാധാന്യം നൽകിയ സിനിമയിൽ ഐശ്വര്യറായ് എന്ന നർത്തകിയെയായിരുന്നു ഇന്ത്യൻ സിനിമ കണ്ടെത്തിയത്. താലിനുശേഷം റെയ്ൻകോട്ട്, ധൂം2, ഗുരു, ജോധഅക്ബർ, ഗുസാരിഷ്, സരബ്ജിത് അങ്ങനെ തുടർന്നു ബോളിവുഡ് സിനിമാജീവിതം.
പിന്നീട് സൽമാൻ ഖാനുമായുള്ള ബന്ധവും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അത് വഴിപിരിയുകയായിരുന്നു. അക്ഷയ് ഖന്ന, വിവേക് ഒബ്രോയ് എന്നിവരുടെ പേരുകളും ഗോസിപ്പുകളിൽ നിറഞ്ഞുനിന്നിരുന്നു. തുടർന്ന് ഹോളിവുഡിലേക്ക് കുറച്ചുകാലം ചുവടുമാറി. ‘ദി പിങ്ക്പാന്തർ 2, ബ്രൈഡ് ആൻഡ് പ്രിജുഡീസ്, ദി ലാസ്റ്റ് ലീജ്യൺ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു. ഗുരു എന്ന ഹിന്ദി സിനിമക്ക് ശേഷം അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും 2007ൽ വിവാഹിതയായി ബച്ചൻ കുടുംബാംഗമാവുകയും ചെയ്തു. തമിഴിൽ ജീൻസ്, യന്തിരൻ,രാവൺ, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. 2011ൽ മകൾ ആരാധ്യക്ക് ജന്മം നൽകി.
ഐശ്വര്യ റായ് ബച്ചൻ എപ്പോഴും തന്റെ അച്ചടക്കം, പ്രഫഷണലിസം, ലാളിത്യം എന്നിവയാൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അവർ ഒരിക്കലും വിവാദങ്ങളിലോ പബ്ലിസിറ്റി സ്റ്റണ്ടുകളിലോ ഏർപ്പെട്ടിട്ടില്ല. അവരുടെ ശ്രദ്ധ എപ്പോഴും ജോലി, കുടുംബം, ആത്മീയ വളർച്ച എന്നിവയിലായിരുന്നു. ഐശ്വര്യയുടെ യാത്ര വെറുമൊരു വിജയഗാഥയല്ല - കഠിനാധ്വാനം, സ്ഥിരോത്സാഹം, ആത്മവിശ്വാസം എന്നിവയാൽ ഉയരങ്ങളിലെത്തിയ നടിയായിരുന്നു. മോഡലിങ്ങിൽ നിന്ന് മിസ്സ് വേൾഡ് വേദിയിലേക്കും, ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും, തുടർന്ന് ഒരു അമ്മയെന്ന പുതിയ റോളിലേക്കും - ഓരോ ഘട്ടത്തിലും, ഐശ്വര്യ റായ് ബച്ചൻ ഇന്ത്യൻ സ്ത്രീത്വത്തിന് മാതൃകയാവുകയായിരുന്നു.
സിനിമയിൽനിന്ന് മാറിനിൽക്കുകയാണെങ്കിലും ഐശ്വര്യ ലോകോത്തര ബ്രാൻഡുകളായ ലോറിയൽ, ലോംഗൈൻസ്, നക്ഷത്ര തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ മുഖമാണ്.വിദേശത്തുള്ള പൊതുപരിപാടികൾ,ഫാഷൻ ഷോകൾ എന്നിവക്ക് വലിയ ഫീസ് ഈടാക്കുന്നു, പ്രത്യേകിച്ച് കാൻ ഫിലിം ഫെസ്റ്റിവലിലെ വാർഷികപരിപാടികൾ അവരെ അന്താരാഷ്ട്ര ശ്രദ്ധയിൽപ്പെടുത്തുന്നു. ഇതിനുപുറമെ, റിയൽ എസ്റ്റേറ്റിലും ബിസിനസുകളിലും നിക്ഷേപം നടത്തിയും സ്ഥിര വരുമാനം ഉറപ്പാക്കുന്നു. തന്റെ രാജകീയ ജീവിതരീതിയെ കൃത്യമായി ഡിസൈൻ ചെയ്തിരിക്കുകയാണ്
ഐശ്വര്യ. ബച്ചൻ കുടുംബത്തോടൊപ്പം മുംബൈയിലെ ആഡംബര ബംഗ്ലാവായ ജൽസയിൽ അവരും ഭർത്താവ് അഭിഷേക് ബച്ചനും താമസിക്കുന്നത്. മുംബൈയിലും ദുബൈയിലും നിരവധി പ്രീമിയം പ്രോപ്പർട്ടികൾ ഈ ദമ്പതികൾക്ക് സ്വന്തമായുണ്ട്. കാർ ശേഖരത്തിൽ ഓഡി A8L, മെഴ്‌സിഡസ്-ബെൻസ് S-ക്ലാസ്, ബെന്റ്ലി കോണ്ടിനെന്റൽ GT എന്നിവ ഉൾപ്പെടുന്നു, അവ അവരുടെ ആഡംബര അഭിരുചിയെ പ്രതിഫലിപ്പിക്കുന്നു. കാലാതീതമായ റെഡ് കാർപെറ്റ് ലുക്കുകൾക്ക് പേരുകേട്ട ഐശ്വര്യയുടെ വാർഡ്രോബിൽ മികച്ച ആഗോള ഫാഷൻ ലേബലുകൾ ഉണ്ട്, കൂടാതെ അവർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അവർ ശ്രദ്ധാകേന്ദ്രമാണ്.പതിറ്റാണ്ടുകളായി ശ്രദ്ധാകേന്ദ്രമായിട്ടും, ഐശ്വര്യ റായ് ബച്ചൻ സൗന്ദര്യത്തിന്റെയും, ലാളിത്യത്തിന്റെയും, സാമ്പത്തിക ശക്തിയുടെയും യഥാർഥ പ്രതീകമായി തുടരുന്നു. 52 ലും തന്റെ താരമൂല്യം ഒരിക്കലും മങ്ങില്ലെന്ന് തെളിയിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

