'വർഷങ്ങളായി രഹസ്യം പോലെ ഉള്ളിൽ സൂക്ഷിച്ചു, ആദ്യമായി അഭിനയിച്ചത് സ്റ്റീവ് ലോപ്പസിൽ അല്ല' -രസകരമായ കുറിപ്പുമായി അഹാന
text_fieldsനടൻ കൃഷ്ണകുമാറിന്‍റെ 57ാം പിറന്നാളിന് മകൾ അഹാന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്‍റെ ആദ്യ സഹനടന് പിറന്നാൾ ആശംസകൾ എന്ന് തുടങ്ങുന്ന കുറിപ്പാണ് നടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. താൻ ആദ്യമായി അഭിനയിച്ചത് സ്റ്റീവ് ലോപ്പസിൽ ആയിരുന്നില്ലെന്നും പണ്ട് കൃഷ്ണകുമാർ അഭിനയിച്ച ഒരു സീരിയലിൽ രണ്ട് സീനുകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും അഹാന വ്യക്തമാക്കി. സീരിയലിലെ ഒരു രംഗവും നടി പങ്കുവെച്ചു.
അഹാനയുടെ പോസ്റ്റ്
എന്റെ ആദ്യത്തെ സഹനടന് 57-ാം പിറന്നാൾ ആശംസകൾ. എന്റെ അഭിനയ അരങ്ങേറ്റം സ്റ്റീവ് ലോപ്പസ് ആയിരുന്നില്ല, വർഷങ്ങൾക്ക് മുമ്പ്, എന്റെ അച്ഛൻ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിൽ, രണ്ട് സീനുകളിൽ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുട്ടിയായി അഭിനയിക്കാൻ ഒരു കുട്ടിയെ അവർ അന്വേഷിച്ചു. മറ്റൊരു കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതിനാലാണെന്ന് തോന്നുന്നു, അധിക പ്രതിഫലം ചോദിക്കില്ലെന്നതിനാൽ തന്നെ ഒരു നല്ല ഓപ്ഷൻ അവർ കണ്ടെത്തി, ഞാൻ തന്നെ അത് ഡബ്ബും ചെയ്തു, ( അതിൽ കേൾക്കുന്ന കുഞ്ഞു ശബ്ദങ്ങൾ എല്ലാം ഞാൻ സ്റ്റുഡിയോയിൽ ഡബ് ചെയ്തതാണ്)
ലോകവുമായി പങ്കുവെക്കാൻ നിങ്ങൾ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ നിങ്ങൾക്ക് വളരെ വിലപ്പെട്ടതാകും. ഇത് അത്തരത്തിലുള്ള ഒന്നായിരുന്നു. വർഷങ്ങളായി ഞാൻ അത് ഒരു ചെറിയ രഹസ്യം പോലെ എന്‍റെ ഉള്ളിൽ സൂക്ഷിച്ചു. ഇത് എപ്പോൾ പോസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ സ്വയം ചോദിക്കുമ്പോഴെല്ലാം, എനിക്ക് ഉത്തരം ഇതായിരുന്നു - ഞാൻ പ്രശസ്തയാണെന്നും ആരെങ്കിലും ശ്രദ്ധിക്കുമെന്നും എനിക്ക് തോന്നുമ്പോൾ ഞാൻ ഇത് പങ്കിടും.
അതുകൊണ്ടാണോ ഞാൻ ഇപ്പോൾ ഇത് പങ്കിടുന്നത് എന്ന് എനിക്കറിയില്ല. എന്നാൽ അച്ചന്റെ ജന്മദിനത്തിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ചിന്തിക്കുകയായിരുന്നു. പെട്ടെന്നാണ് ഓർത്തത്, എന്റെ ആദ്യത്തെ സഹനടൻ അച്ഛനാണെന്നും അത് വളരെ രസകരമാണെന്നും. അപ്പോൾ ഇതാ എന്റെ ചെറിയ രഹസ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

