Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധുവിന്‍റെ വേഷത്തിൽ അഹാന കൃഷ്ണ വരനായി നിമിഷ് രവി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിവാഹ വിഡിയോ

text_fields
bookmark_border
സെപ്റ്റംബർ 13ന് ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്
Ahaana Krishna
cancel

മലയാളകളുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണയുടെയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ്‍ രവിയുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇരുവരുടെയും എഐ നിർമിത വിവാഹ ആഘോഷ ചിത്രങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളാണ് ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത്. അടുത്തിടെ അഹാന തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമായത്.

സെപ്റ്റംബർ 13ന് ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ഈ എഐ വിഡിയോ പ്രചരിക്കുന്നത്. ചുവപ്പ് സാരിയിൽ സുന്ദരിയായി അഹാനയെയും വരന്‍റെ വേഷത്തിൽ നിമിഷ് രവിയെയും മനോഹരമായാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. അഹാനയുടെ മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും, സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുമെല്ലാം പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് അതിഥികളെ സ്വീകരിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതുമെല്ലാം വീഡിയോയിൽ അതിശയകരമാംവിധം റിയലിസ്റ്റിക്കായി ചിത്രീകരിച്ചിട്ടുണ്ട്.

ഏകദേശം പത്ത് വർഷത്തോളമായി അടുത്ത സുഹൃത്തുക്കളാണ് അഹാനയും നിമിഷ്‍ രവിയും. ആദ്യകാല ഷോർട്ട് ഫിലിം പ്രോജക്റ്റുകളുടെ സമയത്താണ് ഇവർ പരിചയപ്പെടുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ 'ലൂക്ക' എന്ന മലയാള ചിത്രത്തിൽ നിമിഷ്‍ കാമറ ചലിപ്പിച്ചപ്പോൾ അഹാനയായിരുന്നു അതിലെ നായിക. ഈ കൂട്ടുകെട്ട് പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട 'തോന്നൽ' എന്ന മ്യൂസിക്കൽ വിഡിയോയിലും 'ലോക: ചാപ്റ്റർ വൺ - ചന്ദ്ര'യിലും തുടർന്നു.

ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അഹാനയുടെ പിതാവും നടനുമായ കൃഷ്ണകുമാറും മുൻപ് ചില അഭിമുഖങ്ങളിൽ സൂചന നൽകിയിരുന്നു. അഹാന തന്റെ വിവാഹപ്ലാനുകളെക്കുറിച്ച് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും ഇരു കുടുംബങ്ങളും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണെങ്കിലും ഈ പുതിയ വിശേഷങ്ങൾ ഇപ്പോൾ സിനിമാ ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ahaana Krishna as bride and Nimish Ravi the groom
Next Story