'പാപ്പരാസികൾ പകർത്തുന്നത് അനുചിതമായ ചിത്രങ്ങൾ'; സപ്തമി ഗൗഡക്കു പിന്നാലെ കോൾ ഔട്ടുമായി രുക്മിണി വസന്തും ദിവ്യ സ്പന്ദനയും
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നടിമാർ പാപ്പരാസികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. ക്യാമറകളുമായെത്തുന്ന പാപ്പരാസികൾ തങ്ങളുടെ വർക്കിനെയല്ല, മറിച്ച് ശരീരത്തെയാണ് പകർത്തുന്നത്. കാന്താരയിലെ നായിക സപ്തമി ഗൗഡയാണ് ഈ പ്രശ്നം പൊതുവായി ഉന്നയിച്ചത്. ഇതിനു പിന്നാലെ നടിയെ പിന്തുണച്ചും സമാന പ്രശ്നം ആരോപിച്ചും തെന്നിന്ത്യയിലെ പ്രമുഖ നടിമാരായ രുക്മിണി വസന്തും ദിവ്യ സ്പന്ദനയും രംഗത്തെത്തി.
പൊതു പരിപാടികളിൽ പങ്കെടുക്കുന്ന നടിമാരുടെ അനുചിതമായ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് തങ്ങൾ പ്രതികരിക്കുന്നതെന്ന് ഇവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുകയും ചെയ്തു. സ്ത്രീകളുടെ ശരീരത്തിനെതിരെ വരുന്ന ക്യാമറയുടെ സൂമുകളെയും അത്തരം ഫോട്ടോകളെയും വിമർശിക്കുകയും ചെയ്തു. ഇത് ഒരു വ്യക്തിയോടുള്ള മര്യാദ ലംഘനമാണെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രൊഫഷണലിസവും, അടിസ്ഥാന ബഹുമാനവും, മാന്യതയും തങ്ങൾ പ്രതീക്ഷിക്കുന്നതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

