Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sanjay Leela Bhansali and Alia Bhatt
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightരൺബീറിന്​ പിന്നാലെ...

രൺബീറിന്​ പിന്നാലെ സഞ്​ജയ്​ ലീല ബൻസാലിക്കും കോവിഡ്​; ആലിയ ഭട്ട്​ നിരീക്ഷണത്തിൽ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം രൺബീർ കപൂറിന്​ പിന്നാലെ സംവിധായകൻ സഞ്​ജയ്​ ലീല ബൻസാലിക്കും കോവിഡ്​ സ്​ഥിരീകരിച്ചു. രോഗം സ്​ഥിരീകരിച്ചതോടെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം.

ചിത്രീകരണം പുരോഗമിക്കുന്ന 'ഗംഗുഭായ്​ കത്തിയവാഡി'യുടെ ഷൂട്ടിങ്ങിനിടെയാണ്​ സഞ്​ജയ്​ ലീല ബൻസാലിക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. സഞ്​ജയ്​ ലീല ബൻസാലിക്കും രൺബീറിനും കോവിഡ്​ സ്​ഥിരീകരിച്ചതോടെ ചിത്രത്തിലെ പ്രധാനകഥപാത്ര​െത്ത അവതരിപ്പിക്കുന്ന ആലിയ ഭട്ടും നിരീക്ഷണത്തിൽ പോയി. ഗംഗുഭായ്​ കത്തിയവാഡിയുടെ ഷൂട്ടിങ്​ നിർത്തിവെച്ചിരിക്കുകയാണെന്നാണ്​ വിവരം.

രൺബീർ കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ച വിവരം അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്​നങ്ങളില്ലെന്നും അവർ കുറിച്ചു. രൺബീർ കപൂറിന്‍റെ ആരോഗ്യനില മോശമാണെന്നും കോവിഡ്​ ബാധിച്ചുവെന്നും അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ രൺബീറിന്‍റെ ആരോഗ്യവിവരം അന്വേഷിച്ച്​ രംഗത്തെത്തിയിരുന്ന​ു.

'നിങ്ങളുടെ അ​േന്വഷണങ്ങൾക്കും ആശംസകൾക്കും നന്ദി. രൺബീറിന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യം സുഖമായി വരുന്നു. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്​' -നീതു കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആഴ്ചകൾക്ക്​ മുമ്പ്​ ഷൂട്ടിങ്​ തിരക്കിലായിരുന്ന നീതു കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച്​ അഭിനയിച്ചിരുന്ന വരുൺ ധവാനും രോഗം സ്​ഥിരീകരിച്ചിരുന്നു. തുടർന്നാണ്​ രൺബീർ കപൂറിന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Leela BhansaliRanbir KapoorAlia BhattBollywood NewsGangubai Kathiawadi
News Summary - After Ranbir Kapoor, Sanjay Leela Bhansali tests Covid positive Alia Bhatt in quarantine
Next Story