Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നല്ലവിശേഷം സംവിധായകനും നായകനും വീണ്ടും ഒന്നിക്കുന്നു; 'വെട്ടം'

text_fields
bookmark_border
After NallaVisheshama Movie   Directer Ajithan  New Movie  Vettam
cancel

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതനും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനും "വെട്ടം" എന്ന ടെലിസിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും. ദില്ലിയും അനുബ്ബന്ധ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുക.

ശ്രീജി ഗോപിനാഥനു പുറമെ ചന്ദ്രൻചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാൾ, വിജയകുമാർ, മാസ്റ്റർ ആഞ്ജിത് ആർ നമ്പിയാർ, ബേബി ആർസിയ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ - പ്രവാസി ഫിലിംസ്, രചന, സംവിധാനം - അജിതൻ, എഡിറ്റിംഗ്, ഛായാഗ്രഹണം - ഷോബി മൈക്കിൾ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - സജീഷ് എം, കല-സാബു എടപ്പാൾ, ഗാനരചന - ശ്രീരേഖ പ്രിൻസ്, ഉഷാമേനോൻ മാഹി, സംഗീതം - ജിജി തോംസൺ, സൂരജ്, റെക്സ്, സ്‌റ്റുഡിയോ - കെ സ്‌റ്റുഡിയോ തമ്മനം, പിആർഓ - അജയ് തുണ്ടത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After NallaVisheshama Movie Directer Ajithan New Movie Vettam
Next Story