ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന നടി, 150ലധികം സിനിമകൾ; ലോകം സ്ക്രീനിലെ സൂപ്പർസ്റ്റാറിനെ മാത്രമാണ് കണ്ടത്, പക്ഷെ...
text_fieldsഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിൽ സിനിമയിലെ ഉയരങ്ങളിലേക്ക് എത്തിയ ഒരു നടി. 1980 കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു അവർ. നിരവധി ബ്ലോക്ക്ബസ്റ്ററുകൾ, ബോളിവുഡിലെ നിരവധി പ്രമുഖർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാനുള്ള അവസരം. മറ്റാരുമല്ല, നടി ജയപ്രദയാണത്.
ആന്ധ്രാപ്രദേശിൽ ലളിത റാണിയായി ജനിച്ച ജയപ്രദയെ 'ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിയായ മുഖം' ആയി കണക്കാക്കിയിരുന്നു. അച്ഛന് സിനിമ മേഖലയുമായി ബന്ധമുള്ളതിനാൽ, ജയക്കും എപ്പോഴും സിനിമാലോകവുമായി ബന്ധമുണ്ടായിരുന്നു.
വളരെ ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം ആരംഭിച്ച ജയ 15 വയസ്സുള്ളപ്പോൾ തന്നെ നന്നായി പരിശീലനം ലഭിച്ച നർത്തകിയായി മാറിയിരുന്നു. പിന്നീട് തന്‍റെ നൃത്തച്ചുവടുകളിലൂടെയും ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കി. സ്കൂളിൽ ഒരു പരിപാടി അവതരിപ്പിച്ചതോടെയാണ് വെള്ളിത്തിരയിലേക്കുള്ള അവരുടെ വഴി തുറന്നത്. ആ പ്രകടനം പ്രേക്ഷകർക്കൊപ്പം ഉണ്ടായിരുന്ന ഒരു തെലുങ്ക് ചലച്ചിത്ര സംവിധായകന്‍റെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി.
അവരുടെ നൃത്ത വൈദഗ്ധ്യത്തിൽ ആകൃഷ്ടനായ അദ്ദേഹം തന്റെ സിനിമയിലെ ഒരു ചെറിയ നൃത്തരംഗം വാഗ്ദാനം ചെയ്തു. ഇത് ജയപ്രദയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അവരുടെ കരിയർ മാറ്റിമറിച്ച സംഭവമായി പിന്നീട് അത് അടയാളപ്പെടുത്തി. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി, മറാത്തി സിനിമകളിലായി ദശലക്ഷക്കണക്കിന് ആളുകളുടെ മനസിലേക്കുള്ള യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു. ധർമ്മേന്ദ്ര, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പം പലപ്പോഴും അഭിനയിച്ച അവർ 80 കളിലെ ഏറ്റവും മികച്ച വനിത താരമായിരുന്നു. 150 ലധികം സിനിമകളിൽ അവർ അഭിനയിച്ചു.
എന്നാൽ വളരെ വിജയകരമായിരുന്ന അവരുടെ പ്രൊഫഷണൽ ജീവിതത്തിന് വിപരീതമായിരുന്നു വ്യക്തിജീവിതം.1986-ൽ, ജയ ശ്രീകാന്ത് നഹതയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ടായിരുന്നു. അദ്ദേഹം തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തില്ല, അവരോടൊപ്പം താമസിച്ചു. സങ്കീർണമായ ദാമ്പത്യം ജയയെ വൈകാരികമായി ഒറ്റപ്പെടുത്തി.
കുട്ടികളുണ്ടാകാത്തതായിരുന്നു അവർ അനുഭവിച്ച മറ്റൊരു ദുഃഖം. ആ ശൂന്യത നികത്താൻ, അവർ തന്റെ സഹോദരിയുടെ മകനെ ദത്തെടുത്ത് സ്വന്തം മകനായി വളർത്തി. ആ കുട്ടി പിന്നീട് അവരുടെ പാത പിന്തുടർന്ന് തമിഴ് സിനിമ മേഖലയിലേക്ക് കടന്നു. അവരുടെ വിവാഹം വാർത്തകളിലും ഗോസിപ്പുകളിലും ഇടം നേടി. നിരന്തരമായ വൈകാരിക സമ്മർദ്ദം നേരിടേണ്ടിവന്നു. എന്നിട്ടും അവർ മുന്നോട്ടു തന്നെ പോയി.
ഒടുവിൽ, താരപദവിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ അവർ സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ചു. തെലുങ്കുദേശം പാർട്ടിയിൽ ചേരുകയും പിന്നീട് ബി.ജെ.പിയുടെ ഭാഗമായിത്തീരുകയും ചെയ്തു. ലോകം സ്ക്രീനിലെ സൂപ്പർസ്റ്റാറിനെ മാത്രം കണ്ടപ്പോൾ, പ്രശസ്തിക്ക് പിന്നിൽ വേദന നിശബ്ദമായി സഹിച്ച, സ്നേഹത്തിനായി കൊതിച്ച, എന്നാൽ കൂടുതൽ ശക്തയായി ഉയർന്നുവന്ന ഒരു സ്ത്രീ കൂടിയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

