Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺഗ്രസിലേക്ക് ?

text_fields
bookmark_border
തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ കോൺഗ്രസിലേക്ക് ?
cancel

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നു. തൃഷ വൈകാതെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തമിഴ് താരം വിജയിയുടെ നിലപാടുകളും തൃഷയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിജയിയുടെ പല നിലപാടുകളും തൃഷയെ പ്രചോദിപ്പിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്തുവന്നിട്ടില്ല. തൃഷയും രാഷ്ട്രീയപ്രവേശനത്തിന്റെ വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.

ബ്രഹ്മാണ്ഡ സിനിമ പൊന്നിയൻ സെൽവനാണ് തൃഷയുടേതായി പുറത്ത് വരാനുള്ള സിനിമ. ഇതിന് പുറമേ സതുരംഗ വേ​ൈട്ട എന്ന ചിത്രവും തൃഷയുടേതായി റിലീസ് ചെയ്യാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Trisha Gears Up For Her Entry Into Politics
Next Story