Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right17-ാം വയസ്സിൽ 47കാരനായ...

17-ാം വയസ്സിൽ 47കാരനായ നടന്‍റെ 4-ാം ഭാര്യയായി; ബാലതാരമായി മലയാളത്തിൽ എത്തി പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായ ആ പെൺകുട്ടിക്ക് സംഭവിച്ചത്!

text_fields
bookmark_border
17-ാം വയസ്സിൽ 47കാരനായ നടന്‍റെ 4-ാം ഭാര്യയായി; ബാലതാരമായി മലയാളത്തിൽ എത്തി പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായ ആ പെൺകുട്ടിക്ക് സംഭവിച്ചത്!
cancel

ഇന്നും ഓർമയിൽ നിൽക്കുന്ന വളരെ ചുരുക്കം ബാല താരങ്ങൾ മലയാള സിനിമക്കുണ്ട്. ഇളയരാജയുടെ ഐക്കോണിക് ഗാനങ്ങളായ കിളിയേ കിളിയേ..., തുമ്പി വാ തുമ്പക്കുടത്തിൻ... എന്നീ ഗാനങ്ങൾ കേൾക്കുമ്പോൾ മലയാളി മനസ്സിലേക്ക് ഓടി വരുന്ന ഒരു കുഞ്ഞി മുഖമുണ്ട്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള കഥാപാത്രങ്ങൾ അനശ്വരമാക്കി ഏവർക്കും പ്രിയങ്കരിയായിമാറിയ താരമായിരുന്നു ബേബി അഞ്ചു.

സംവിധായകൻ മഹേന്ദ്രന്റെ ഉതിരിപ്പൂക്കൾ (1979) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു രണ്ടാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ്‌നാട് സ്വദേശിയായ അഞ്ചു പിന്നീട് രജനീകാന്തിന്റെ പൊല്ലാധവൻ, കമൽഹാസന്റെ ഉല്ലാസ പറവൈകൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. താമസിയാതെ മലയാള സിനിമയിലും ശ്രദ്ധേയയായി. 1982ൽ ആ രാത്രി, ഓളങ്ങൾ, ഓർമ്മക്കായി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചു. ആ രാത്രിയിൽ മമ്മൂട്ടിയുടെ മകളായാണ് താരം എത്തിയത്. 1985ൽ കാറ്റത്തെ കിളിക്കൂട്, സാഗരം ശാന്തം, ഓമന തിങ്കൾ, കോടതി, രക്ഷസ്സ് തുടങ്ങി നിരവധി സിനിമകളിൽ അഞ്ജു പ്രത്യക്ഷപ്പെട്ടു. അതേ സമയം, അവർ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങൾ ചെയ്തു.

13 വയസ്സിലാണ് നടി രുഗ്മിണി (1989) എന്ന ചിത്രത്തിലൂടെ അഞ്ചു നായികാ കഥാപാത്രമായി എത്തുന്നത്. ഏറെ പ്രശസ്തി നേടിയ കഥാപാത്രം താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിക്കൊടുത്തു. ഇത് അവരുടെ കരിയറിലെ ഒരു വഴിത്തിരിവായി. സംവിധായകൻ ഭരതന്റെ ക്ലാസിക് പ്രതികാരചിത്രമായ താഴ്‌വാരത്തിൽ മോഹൻലാലിന്റെ ഭാര്യയായി. മമ്മൂട്ടി ചിത്രമായ നീലഗിരിയിൽ പ്രധാന വേഷം ചെയ്ത നടി, കിഴക്കൻ പത്രോസിൽ അദ്ദേഹത്തിന്റെ സഹോദരി കഥാപാത്രവും ചെയ്തു. പിന്നീട് മമ്മൂട്ടിയുടെ ഐക്കണിക് ഗ്യാങ്സ്റ്റർ ചിത്രമായ കൗരവറിൽ അഞ്ജു അദ്ദേഹത്തിന്റെ ഭാര്യയായും അഭിനയിച്ചു.

ഏഴര പൊന്നാന, ഊട്ടിപ്പട്ടണം, വരഫലം, മിന്നാരം തുടങ്ങി അമ്മ അമ്മായിയമ്മ, കാക്കക്കും പൂച്ചക്കും കല്യാണം, നരിമാൻ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഞ്ചു തിളങ്ങി. പിന്നീട് ഈ മുന്നേറ്റം നിലനിർത്താൻ അഞ്ജുവിന് കഴിഞ്ഞില്ല. പതുക്കെ മലയാളത്തിൽ ഓഫറുകൾ കുറയാൻ തുടങ്ങി പക്ഷെ തമിഴിൽ വീണ്ടും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു.

അഞ്ചു തന്‍റെ 17-ാം വയസ്സിൽ വിവാഹിതയായി. തന്നെക്കാൾ 30 വയസ്സിന് മുകളിൽ പ്രായമുള്ള നടനെയാണ് അവർ വിവാഹം കഴിച്ചത്. അദ്ദേഹം കാണിച്ച അടുപ്പം യഥാർത്ഥ പ്രണയമാണെന്ന് തെറ്റുദ്ധരിക്കുകയായിരുന്നുവെന്ന് മുമ്പു നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. കന്നഡ, തെലുങ്ക് സിനിമകളിലെ പ്രശസ്ത താരമായ ടൈഗർ പ്രഭാകറുമായാണ് അഞ്ജു വിവാഹിതയായത്. മമ്മൂട്ടിയുടെ ധ്രുവത്തിലെ ഹൈദർ മരക്കാർ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് പരിചിതനായത്. അധികം താമസിയാതെ, അവർക്ക് അർജുൻ എന്നൊരു മകൻ ജനിച്ചു. പിന്നീടാണ് അഞ്ജു താൻ അയാളുടെ നാലാമത്തെ ഭാര്യയാണെന്ന സത്യം തിരിച്ചറിയുന്നത്. അവരുടെ വിവാഹം അധികകാലം നീണ്ടുനിന്നില്ല. ഒന്നര വർഷത്തിനുള്ളിൽ ഇരുവരും ബന്ധം പിരിഞ്ഞു.

ഐഡ്രീം ഫിലിം നഗറിന് നൽകിയ അഭിമുഖത്തിൽ, വിവാഹം തനിക്ക് ഇത്രയും വലിയ ആഘാതം നൽകിയതിനാൽ അതിനുശേഷം വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് അഞ്ജു വെളിപ്പെടുത്തി. തുടർന്ന് കുടുംബത്തിന്റെ സഹായത്തോടെ അവർ മകനെ ഒറ്റക്ക് വളർത്തി. ഇടക്ക് ഒരു നീണ്ട ഇടവേള എടുത്തെങ്കിലും, മകൻ അർജുൻ വളർന്നപ്പോൾ അഞ്ജു അഭിനയത്തിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മലയാളം, തമിഴ് സോപ്പ് ഓപ്പറകളിൽ സജീവ സാന്നിധ്യമാണ് അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviesEntertainment NewsActress AnjuCelebritiesanju
News Summary - Actress tragedy stuck when she became fourth wife of 31 years older man at 17
Next Story