Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right...

പാർശ്വവത്​കരിക്കപ്പെട്ടവരോടുള്ള എ​​െൻറ കടമയായിരുന്നു 'കാന്തി' -നാടകവും ജീവിതവും പറഞ്ഞ്​ ശൈലജ പി. അമ്പു

text_fields
bookmark_border
പാർശ്വവത്​കരിക്കപ്പെട്ടവരോടുള്ള എ​​െൻറ കടമയായിരുന്നു കാന്തി -നാടകവും ജീവിതവും പറഞ്ഞ്​ ശൈലജ പി. അമ്പു
cancel

1994 മുതൽ കലാരംഗത്തുണ്ട്​ ശൈലജ പി. അമ്പു. തെരുവുനാടകങ്ങളിലൂടെയും മറ്റുമുള്ള കടന്നുവരവ്​. 2000ത്തിലാണ് തിരുവനന്തപുരത്തെ അഭിനയ നാടക പഠന കേന്ദ്രത്തിലെത്തുന്നത്. 2001ൽ തലസ്​ഥാനനഗരിയുടെ സാംസ്​കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ ഭാഗമായി. പിന്നീടങ്ങോട്ട് മാനവീയത്തി​െൻറ സെക്രട്ടറിയായും പ്രസിഡൻറായും നാടൻപാട്ട് കലാകാരിയായും നാടകക്കാരിയായുമെല്ലാം നിറഞ്ഞുനിന്നു ശൈലജ. കലയെയും കലാകാരന്മാരെയും നിശബ്​ദരാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ എന്നും ചെറുത്തു തോൽപ്പിച്ചിട്ടുള്ള മാനവീയത്തി​െൻറ ചരിത്രത്തിൽ ത​േൻറതായൊരു അധ്യായം എഴുതി ചേർക്കാനും ശൈലജക്കായി.

ശാസ്​ത്രീയ സംഗീതത്തി​െൻറയും നാടൻപാട്ടി​െൻറയും അഭിനയത്തികവി​െൻറയും അടിത്തറയുള്ള ശൈലജ ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത് അഭിനയ മികവിനുള്ള പുരസ്കാരങ്ങളുടെ പേരിലാണ്​. അശോക്‌ ആര്‍. നാഥ് സംവിധാനം ചെയ്ത 'കാന്തി' എന്ന സിനിമയിലൂടെ അമേരിക്കയിൽ നടന്ന ഇന്ത്യൻ ഇൻറർനാഷണൽ ഫെസ്​റ്റിവൽ ഓഫ് ബോസ്​റ്റൺ 2020ൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്​ ഷൈലജയാണ്​.

അരികുവത്കരിക്കപ്പെട്ട ആദിവാസി സമൂ​ഹത്തിലെ ഒരു അമ്മയുടേയും അവരുടെ അന്ധയായ മകളുടേയും അതിജീവനത്തി​െൻറ കഥ പറയുന്ന 'കാന്തി'യിൽ നീലമ്മ എന്ന കഥാപാത്രത്തെയാണ് ശൈലജ അവതരിപ്പിച്ചത്. ഏത് സ്ത്രീയും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം എന്ന സാധ്യതയിൽ ജീവിക്കുന്ന ഈ ലോകത്ത് ത​െൻറ മകൾ വളർന്നുവരുന്നതിലെ നീലമ്മയുടെ ആശങ്ക ശൈലജയിൽ ഭദ്രമായി. നാടകവും പാട്ടും സിനിമയും എല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ത​െൻറ ജീവിതത്തെ കുറിച്ച്​ ശൈലജ 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.

കാടും കാടി​െൻറ നിയമങ്ങളും മാത്രമറിയുന്ന നീലമ്മ

പാർശ്വവത്​കരിക്കപ്പെട്ട ആദിവാസി സമൂഹത്തി​െൻറ ഒരു പ്രതിനിധിയാണ് 'കാന്തി'യിലെ നീലമ്മ. ഒരു ഫോറസ്​റ്റ്​ ഗാർഡിനെ പ്രണയിച്ച്, ഗർഭം ധരിക്കുകയാണ് അവൾ. ഊരുവിലക്കിന് മുമ്പ്​ അവൾ നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും മകളെ പ്രസവിച്ച് വളർത്തുകയുമാണ്. അന്ധയായ മകളെ ഈ സമൂഹത്തിൽ വളർത്താനും നിലനിൽപ്പിനായി പ്രാപ്​തയാക്കാനുമുള്ള നീലമ്മയുടെ കഷ്​ടപ്പാടുകൾ ആണ് 'കാന്തി' പറയുന്നത്. നീലമ്മയും മകളും എത്തിപ്പെടുന്ന സമൂഹം അവൾക്ക്​ തീർത്തും അന്യവും അപരിചിതവുമാണ്. നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിൽ ആവശ്യമായ തിരിച്ചറിയൽ കാർഡുകളോ ആധാർ കാർഡുക​േളാ ഒന്നും കൈയിൽ ഇല്ലാത്ത ആൾ കൂടിയാണ് അവൾ. നീലമ്മക്ക് ആകെ അറിയാവുന്നത് കാടും കാടിെൻറ നിയമങ്ങളും മാത്രമാണ്. അത്തരത്തിലുള്ള നീലമ്മ ഈ സമൂഹത്തിൽ എങ്ങിനെയാണ് ഒരു കുട്ടിയെ വളർത്തുന്നത് എന്നതിനെക്കുറിച്ചാണ്​ ഈ സിനിമ പറയുന്നത്.

ഈ കഥാപാത്രം എ​െൻറ ഉത്തരവാദിത്വം

പാർശ്വവത്​കരിക്കപ്പെടുന്നവരുടെ വിഷയങ്ങളിൽ ഇടപെടേണ്ട ആളാണെന്ന സ്വയം തിരിച്ചറിവ്​ കൊണ്ടാണ്​ ഞാൻ ഈ സിനിമ ചെയ്യാൻ തയാറായത്​. പലരും ചെയ്യാൻ വിസമ്മതിച്ച വേഷമാണിതെന്ന്​ പിന്നീട്​ അറിഞ്ഞു. നീലമ്മ കറുത്തവളും ആദിവാസിയുമായതുകൊണ്ടാകാം ഒരുപക്ഷേ പലരും വേണ്ടെന്ന് ​െവച്ചത്​. പക്ഷേ, ഈ കഥാപാത്രം ചെയ്യുകയെന്നത്​ എ​െൻറ ഉത്തരവാദിത്തമാണെന്ന്​ എനിക്ക്​ തോന്നിയത്​ കൊണ്ടാണ്​ ഞാൻ അതിന്​ തയാറായത്​.

മു​േമ്പ തന്നെ ആദിവാസി സമൂഹത്തി​െൻറ നിൽപ്​ സമരം പോലുള്ള സമരങ്ങളിലെല്ലാം ഭാഗമായിട്ടുള്ള ഒരാളാണ് ഞാൻ. ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഇത്തരത്തിലൊരു കഥാപാത്രം ലഭിക്കുന്നത് അനുഗ്രഹമാണ്. എണ്ണ തേക്കാത്ത തലമുടി ഒക്കെ പോലുള്ള ചില ബാഹ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട് ഈ സിനിമക്ക് വേണ്ടി. പിന്നെ ചെരിപ്പ് ഒക്കെ ഇടാതെ നടക്കുക എന്നതൊക്കെയാണ് നമ്മൾ കഥാപാത്രം ആകാൻ വേണ്ടി ചെയ്​തത്.

നാടകക്കാരിയായിരിക്കുക എന്നത്​ ഒരു സമരം

കൃത്യമായ ഒരു വരുമാനം പോലുമില്ലാത്ത മേഖലയായിട്ടും രണ്ട്​ പതിറ്റാണ്ടായി ഞാൻ നാടകം ചെയ്യുന്നത്​ അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്​. നാടകക്കാരിയായിരിക്കുക എന്നത്​ ജീവിത​ത്തോടും സമൂഹത്തോടുമൊക്കെയുള്ള ഒരു സമരമാണ്​. നാടകത്തിലും സിനിമയിലും ഞാൻ നിൽക്കുന്നുണ്ട്​. രണ്ടിലും അഭിനയമാണ്​ ചെയ്യുന്നതെങ്കിലും രണ്ടുതരം അഭിനയമാണ്​ ഇവിടെ ആവശ്യം വരുന്നത്​. ഒരു നാടകക്കാരി എന്ന നിലയിലുള്ള അടിത്തറ സിനിമയിലെ അഭിനയത്തിന്​ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്​. കഥാപാത്രത്തെ വിശകലനം ചെയ്യൽ പോലുള്ള നാടകത്തി​െൻറ അടിസ്​ഥാന തത്വങ്ങൾ സിനിമയിലെ അഭിനയത്തിന്​ മുതൽക്കൂട്ടായി. കുറച്ചധികം കാലം നാടകം ചെയ്തിട്ടുള്ള ആളെന്ന നിലക്ക് നാടകമാണ് എനിക്ക്​ സുരക്ഷിതത്വം തോന്നുന്ന ഇടം. പക്ഷേ, ഈ കോവിഡ് കാലഘട്ടത്തി​െൻറയൊക്കെ പരിമിതിയിൽ നിൽക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നത്​ ആവിഷ്​കാരത്തി​െൻറ പുതിയൊരു മേഖല തുറന്നുതരുന്നുണ്ട്​. നാടകം കാണാനുള്ള സാഹചര്യം ഇ​പ്പോൾ ഇല്ലല്ലോ. പക്ഷേ, സിനിമയൊക്കെ നമുക്ക്​ വീട്ടിലിരുന്നും കാണണമെന്നുള്ളതാണ് ആശ്വാസം.

കലാരംഗത്ത്​ എത്തിയത്​ നാടക പഠിതാവ്​ ആയി

ഒരു നാടക പഠിതാവ് എന്ന നിലക്കാണ് 20 വർഷം മുമ്പ്​ ഞാൻ ഈ മേഖലയിലേക്ക്​ എത്തിയത്​. സ്കൂൾ കാലം കഴിഞ്ഞപ്പോൾ മുതലേ പുരോഗമന കലാസാഹിത്യ സംഘത്തിലും വനിതാ സാഹിതിയിലുമൊക്കെ സജീവമായിരുന്നു. അന്നുതൊട്ടേ തെരുവു നാടകങ്ങളിലും നാടൻപാട്ടിലുമൊക്കെ സജീവമായി. 2000ത്തിലാണ്​ അഭിനയ നാടകക്കളരിയിൽ എത്ത​ുന്നത്​. 'അഭിനയ'യുടെ ഡയറക്ടറായ ഡി. രഘൂത്തമൻ സാറി​െൻറ ശിക്ഷണത്തിലാണ് കേന്ദ്ര സർക്കാറി​െൻറ സ്കോളർഷിപ്പോടെ ഞാനവിടെ നാടക പഠനം തുടർന്നത്. നാടക പഠനത്തോടൊപ്പം അക്കാലങ്ങളിൽ​ 'അഭിനയ'യുടെ എല്ലാ നാടകങ്ങളിലും സജീവമായി പ്രവർത്തിച്ചു.

പുരോഗമന സാഹിത്യസംഘത്തി​െൻറ കലാജാഥകളിൽ എല്ലാം നാടൻപാട്ടുകൾ അവതരിപ്പിക്കുമായിരുന്നു. എട്ടാം ക്ലാസ് മുതൽ ഞാൻ കർണാടക സംഗീതം പഠിക്കുന്നുണ്ട്. അത് ഒരു അടിത്തറയാണ് പാട്ടിൽ. ഡിഗ്രിക്കും സംഗീതമാണ്​ പഠിച്ചത്​. മാനവീയം വീഥികളിൽ എല്ലാം ഒരുപാട് നാടൻപാട്ടുകൾ പാടിയിട്ടുണ്ട്. ഒരുപാട് സംഘടനകളുമായി ചേർന്ന് നാടൻ പാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. മാനവീയം വീഥിയുടെ തുടക്കം മുതൽ സജീവ പ്രവർത്തകയായിരുന്നു. 2014 മുതലാണ് മാനവീയം തെരുവോരക്കൂട്ടം എന്ന സംഘടന രൂപം കൊള്ളുന്നത്. മാനവീയം തെരുവോരക്കൂട്ടമായപ്പോൾ നിരവധി സാംസ്കാരിക പരിപാടികൾക്ക് അവിടം വേദിയായി. അതി​െൻറ പ്രസിഡൻറും സെക്രട്ടറിയുമായി പ്രവർത്തിക്കാനും കഴിഞ്ഞു.

കലാകാരന്മാരില്ലാത്ത വീട്ടിൽനിന്ന്​ കലാരംഗത്തേക്ക്​

സത്യസന്ധമായി പറഞാൽ വീട്ടിൽ ആരും അങ്ങനെ കലാപരം ആയിട്ട് നിൽക്കുന്നവർ ഇല്ല. എനിക്ക്​ മുമ്പ്​ ആരും ഇതൊരു പാഷൻ ആയി സ്വീകരിച്ചിരുന്നില്ല. അച്ഛമ്മ 16ാം വയസ്സിൽ വിവാഹം ചെയ്ത ആളാണ്. അതിനും മുമ്പ്​ അച്ചമ്മ നാടകം ചെയ്‌തിട്ടുണ്ട്‌ എന്നൊക്കെ അച്ഛൻ പറഞ്ഞു കേട്ട കാര്യമാണ്. അമ്മയുടെ അച്ഛൻ ഒക്കെ കുടുംബ ഗ്രൂപ്പുകളിൽ പാടിയിരുന്നു. അല്ലാതെ പുറത്താരും കലാകാരന്മാരായി അറിയപ്പെട്ടിട്ടില്ല. മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ടുതന്നെ മകളെ അതേ വഴിയേ കൊണ്ട് പോകണം എന്ന സ്വാഭാവികമായ താൽപര്യം അവർക്ക്​ ഉണ്ടായിരുന്നു. എങ്കിലും

എ​െൻറ വഴി അഭിനയമാണ് എന്ന് അച്ഛനു മനസ്സിലായതോടെ അവർ അതിനെ അംഗീകരിച്ചു. ഇപ്പോൾ ഒരു സിനിമ ചെയ്തു കഴിഞ്ഞു. 'ഒരിലത്തണലിൽ' എന്നാണ് പേര്. അശോക് നാഥ്‌ സർ തന്നെയാണ് സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Shylaja P Ambumalayalam movie Kaanthi
News Summary - Actress Shylaja P Ambu about her film Kaanthi
Next Story