വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു
text_fieldsവീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ ജോലിക്കാരിക്ക് മാപ്പ് നൽകി നടിയും നർത്തകിയുമായ ശോഭന. പൊലീസ് നടത്തിയ പരിശോധനയിൽ കടലൂർ സ്വദേശി വിജയയാണ് പണം മേഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. കുറ്റം ഏറ്റുപറഞ്ഞതോടെയാണ് നടി കേസ് പിൻവലിച്ചത്.
തേനാംപെട്ടിയിലെ വീട്ടിലുളള ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ വേണ്ടിയായിരുന്നു വിജയയെ വീട്ടിൽ നിർത്തിയത്. കഴിഞ്ഞ മാർച്ച് മാസം മുതലാണ് പണം മോഷ്ടിക്കാൻ തുടങ്ങിയത്. ആനന്ദത്തിന്റെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിജയയോട് അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കളവ് തെളിഞ്ഞു.
പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗൾ പേ വഴി മകൾക്ക് കൈമാറിയെന്ന് വിജയ പറഞ്ഞു. തുടർന്ന് ശോഭന കേസ് പിൻവലിക്കുകയായിരുന്നു. വിജയയെ തുടര്‍ന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

