'അവരെ ശോകപുത്രി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്, എന്നെ അഭിനയ സരസ്വതിയെന്നും'-ഷീല
text_fieldsമലയാളത്തിലെ ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു ഷീല. 1960കൾ മുതൽ സിനിമയിലുണ്ടായിരുന്ന നടി ഇപ്പോഴും സിനിമ രംഗത്തുണ്ട്. സിനിമയിലെ തന്‍റെ പ്രൈം ടൈമിൽ തനിക്ക് അഭിനയ സരസ്വതി എന്ന പേരുണ്ടായിരുന്നുവെന്ന് പറയുകയാണ് ഷീല. നടി ശാരദയെ ശോകപുത്രിയെന്നും വിളിക്കാറുണ്ടായിരുന്നുവെന്നും ഷീല പറഞ്ഞു. ഓരോർത്തർക്കും ഓരോ പേരായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒന്നുമില്ലെന്നും ഷീല കൂട്ടിച്ചേർത്തു.
'നിത്യ ഹരിത നായിക എന്ന് എന്നെ എല്ലാവരും പണ്ട് പറയുമായിരുന്നു. അഭിനയ സരസ്വതി എന്ന പേരും എനിക്ക് കിട്ടിയിരുന്നു. ശാരദയെ ശോകപുത്രിയെന്നും വിളിക്കുമായിരുന്നു. ഓരോരുത്തരെയും ഓരോ പേര് വിളിച്ചിരുന്നു. കാലം പോയപ്പോൾ, അതെല്ലാം മാറി. ഇപ്പോൾ വെറും ഷീലയാണ്. ഷൂട്ടിങ്ങ് അന്ന് കൂടുതലും ചെന്നൈയിലായിരുന്നു. അതുകൊണ്ട് എല്ലാ ആർട്ടിസ്റ്റുകളും അന്ന് അവിടെയായിരുന്നു താമസം. ജയഭാരതി, ശാരദ, ടി.ആർ. ഓമന, അങ്ങനെ, എല്ലാവരും,' ഷീല പറഞ്ഞു.
തനിക്ക് കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ വേരുകളെല്ലാം തമിഴ്നാട്ടിൽ ആയത് കാരണം പറിച്ചെടുക്കാൻ സാധിച്ചില്ലെന്നും ഷീല പറഞ്ഞു. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ കൂടുതൽ അഭിനയിച്ചിരുന്നുവെന്നും താരം പറഞ്ഞു. 1980ന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ഷീല പിന്നീട് 2003ൽ പുറത്തിറങ്ങിയ ജയറാം സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ സിനിമാരംഗത്ത് സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

