പേരിൽനിന്ന് ‘മേനോൻ’ ഒഴിവാക്കി നടി സംയുക്ത
text_fieldsതന്റെ പേരിൽനിന്ന് ‘മേനോൻ’ ഒഴിവാക്കിയതായി നടി സംയുക്ത. വാത്തി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം പറഞ്ഞത്.
അവതാരക ‘സംയുക്ത മേനോൻ’ എന്നു വിളിച്ചപ്പോൾ, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതിയെന്ന് നടി പറയുകയായിരുന്നു. “എന്നെ സംയുക്ത എന്നു വിളിക്കൂ. മേനോൻ മുമ്പ് ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഹാൻഡിലുകളിലെല്ലാം അത് ഞാൻ ഒഴിവാക്കി. കുറച്ച് മുമ്പ് തന്നെ ഒഴിവാക്കിയതാണ്’’ -നടി പറഞ്ഞു. സംയുക്തയുടെ തീരുമാനത്തെ അവതാരക പ്രശംസിക്കുകയും ചെയ്തു.
என் பெயரை முன்னாடியே மாத்திட்டேன் - #Samyuktha
— Galatta Media (@galattadotcom) February 7, 2023
📹FULL VIDEO:https://t.co/q4zXklxbne@iamsamyuktha_ #SamyukthaMenon #VaaVaathi #VaathiAudioLaunch #VaathiTrailer #Dhanush #VenkyAtluri #VaathiAlbum #Galatta pic.twitter.com/wvqdjrTXXS
ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ ധനുഷ് ആണ് നായകൻ. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത. ‘കടുവ’യാണ് സംയുക്തയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

