Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് 89 കോടി പിഴ; 4 പ്രതികൾ 244 കോടി പിഴയടക്കണം

text_fields
bookmark_border
Ranya Rao
cancel
camera_alt

രന്യ റാവു

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് കസ്റ്റംസ് വകുപ്പ് 89 കോടി രൂപ പിഴ ചുമത്തി. ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. കസ്റ്റംസ് ജോയിന്റ് ഡയറക്ടർ സന്ദീപ് പുറത്തിറക്കിയ 399 പേജുള്ള വിധിന്യായ ഉത്തരവിലൂടെയാണ് പിഴ ചുമത്തിയത്. രന്യ റാവുവും മൂന്ന് പേരും ഉൾപ്പെട്ട കടത്ത് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷമാണ് നടപടി.

നാല് പ്രതികൾക്കും കൂടി 244 കോടി രൂപയിലധികം പിഴയാണ് ചുമത്തിയിരിക്കുന്നത്. രന്യ റാവുവിന് 89 കോടി രൂപയും, തരുൺ കൊണ്ടൂരു രാജുവിന് 49.51 കോടി രൂപയും, സാഹിൽ ജെയിനും ഭരത് കുമാർ ജെയിനും ഓരോരുത്തർക്കും 53.06 കോടി രൂപ വീതവുമാണ് പിഴ ചുമത്തിയത്. 2025 മാർച്ച് 3 നാണ് കേസിനാസ്പദമായ സംഭവം.

ദുബൈയിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പരിശോധനയിൽ 12.56 കോടി രൂപ വിലമതിക്കുന്ന 14.213 കിലോഗ്രാം വിദേശ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിന്നീട് നടിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 2.67 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2024 മാർച്ച് 7 മുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിലെ കടത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചു. ഈ കാലയളവിൽ രന്യ റാവുവും കൂട്ടാളികളും ചേർന്ന് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം 113 കിലോഗ്രാം സ്വർണം കടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. രന്യ റാവുവിന്റെ മറ്റ് മൂന്ന് പ്രതികളുമായുള്ള ബന്ധവും കടത്ത് ശൃംഖലയിലെ പങ്കും കസ്റ്റംസ് നടപടികളിൽ വിശദമായി പരിശോധിച്ചിരുന്നു.

മുൻ നടപടികൾനിലവിലെ കസ്റ്റംസ് നടപടിക്ക് മുൻപ് 2025 സെപ്റ്റംബറിൽ ഡിആർഐ രന്യ റാവുവിനും മറ്റ് പ്രതികൾക്കും പിഴ നോട്ടീസ് നൽകിയിരുന്നു. അന്ന് രണ്യ റാവുവിൽ നിന്ന് 102 കോടി രൂപ പിഴ ഈടാക്കാനാണ് ഡിആർഐ ആവശ്യപ്പെട്ടത്. 2025 മാർച്ച് 3 ന് അറസ്റ്റിലായ രന്യ റാവുവിന് കസ്റ്റംസുമായി ബന്ധപ്പെട്ട കേസിൽ നിയമപരമായ ജാമ്യം ലഭിച്ചിരുന്നു.

എന്നാൽ വിദേശനാണ്യ സംരക്ഷണവും കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയലും നിയമം (COFEPOSA) 1974 പ്രകാരം കേന്ദ്രം പ്രതിരോധ തടങ്കൽ ഏർപ്പെടുത്തിയതിനാൽ അവർ കസ്റ്റഡിയിൽ തുടർന്നു. 2026 ഏപ്രിലിൽ രന്യ റാവുവിനെതിരായ പ്രതിരോധ തടങ്കൽ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഒരു വർഷത്തെ തടവ് കാലാവധി പൂർത്തിയാക്കി ഏപ്രിൽ 22ന് അവർ ബംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Ranya Rao Fined Rs 89 Cr
Next Story