നടി രചിത റാമിന്‍റെ കവിളിൽ പിടിച്ച് വലിച്ച് ആരാധകൻ; അതിരുവിട്ട സ്നേഹപ്രകടനത്തിൽ അമ്പരന്ന് താരം
text_fieldsപിറന്നാൾ ദിനത്തിൽ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ നടിയുടെ കവിളിൽ പിടിച്ചുവലിച്ച് ആരാധകർ. കന്നട നടി രചിത റാമാണ് ആരാധകരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം നേരിട്ടത്. കന്നട സിനിമാ മേഖലയിൽ ഡിമ്പിൾ ക്വീൻ എന്നറിയപ്പെടുന്ന രചിതയുടെ 35-ാം ജന്മദിനമായിരുന്ന ഒക്ടോബർ മൂന്നിനാണ് സംഭവം നടന്നത്.
ബംഗളൂരിലെ വീട്ടിനു മുമ്പിൽ ആശംസകൾ അറിയിക്കാനെത്തിയ ആരാധകരോടൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു രചിത. സെൽഫിയെടുത്ത് പോകുന്നതിനിടയിൽ ഒരാൾ പെട്ടെന്ന് രചിതയുടെ കവിളിൽ പിടിച്ച് വലിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ രചിത ഞെട്ടിയെങ്കിലും പെട്ടെന്നു തന്നെ താരം സമ്യപനത്തോടെ നേരിട്ടു. എന്നാൽ വീണ്ടും ഇതേ രീതിയിലുള്ള സംഭവം ഉണ്ടായി. മറ്റൊരാളും താരത്തോട് സമാന രീതിയിൽ പെരുമാറി.
കന്നഡയിൽ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിന്‍റെ ജയിലറിലെ രചനയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കും, അവർക്ക് അരോചകരമാകുന്ന രീതിയിലുമുള്ള പ്രവൃത്തികൾ ഒഴിവാക്കുക എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇതിന് പ്രതികരണമായി വരുന്നത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

