ഇനി ഡോ. മുത്തുമണി
text_fieldsആദ്യം അഭിഭാഷക, പിന്നെ അഭിനേത്രി. ഇപ്പോഴിതാ, പേരിനൊപ്പം ഒരു ‘ഡോക്ടർ’ വിശേഷണവും. നടി മുത്തുമണി സോമസുന്ദരത്തെക്കുറിച്ചാണ് പറയുന്നത്. 19 വർഷം മുമ്പ്, മോഹൻലാൽ ചിത്രമായ ‘രസതന്ത്രത്തി’ലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മുത്തുമണി നിയമത്തിൽ ഗവേഷണ ബിരുദം നേടിയിരിക്കുന്നു.
കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് ഡോക്ടറേറ്റ്. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്നതായിരുന്നു ഗവേഷണ വിഷയം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലായിരുന്നു ഗവേഷണം. കുസാറ്റിലെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര് സ്റ്റഡീസിലായിരുന്നു അവർ പഠനം നടത്തിയത്.
നേരത്തേ, അഭിഭാഷകയായിരിക്കെയാണ് മുത്തുമണി ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. അതിനുമുമ്പ് തന്നെ നാടക മേഖലയിൽ സജീവമായിരുന്നു. വിനോദയാത്ര, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര് യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം, അന്നയും റസൂലും, കമ്മട്ടിപ്പാടം, ബ്രോ ഡാഡി, അംഅ തുടങ്ങിയവയാണ് മുത്തുമണി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

