Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതൊടാനും വസ്ത്രം...

തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; നിധി അഗർവാളിനെതിരെ ആൾക്കൂട്ട ആക്രമണം

text_fields
bookmark_border
തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; നിധി അഗർവാളിനെതിരെ ആൾക്കൂട്ട ആക്രമണം
cancel
Listen to this Article

ഹൈദരാബാദ്: ഡിസംബർ 17ന് ഹൈദരാബാദിലെ ഒരു മാളിൽ നടന്ന പരിപാടിക്കിടെ തെലുങ്ക് ചലച്ചിത്ര നടി നിധി അഗർവാളിനെതിരെ ആൾക്കൂട്ട ആക്രമണം. 'ദി രാജാ സാബ്' എന്ന ചിത്രത്തിലെ 'സഹാന സഹാന' എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങ് കഴിഞ്ഞ് മടങ്ങവേയാണ് ജനക്കൂട്ടം നടിയെ വളഞ്ഞത്. ആരാധകരെന്ന് അവകാശപ്പെട്ടവർ താരത്തെ അടുത്തുകാണാനും തൊടാനും ശ്രമിച്ചതോടെ സാഹചര്യം വഷളാകുകയായിരുന്നു. നിധി അഗർവാൾ തന്റെ കാറിൽ ക‍യറാൻ പാടുപെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ സംവിധായകൻ മാരുതിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. സുരക്ഷ സംഘത്തിന്‍റെ അകമ്പടി ഉണ്ടായിട്ടും ജനം നടിയെ ആക്രമിക്കാൻ ശ്രമിച്ചു. നിധിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ആൾക്കൂട്ടത്തിലുള്ളവർ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. താരത്തോട് മോശമായി പെരുമാറിയ ആരാധകർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. നിരവധിപ്പേരാണ് ഈ ആൾക്കൂട്ട അതിക്രമത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്.

പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും ആൾക്കൂട്ട നിയന്ത്രണത്തെക്കുറിച്ചുമുള്ള ചർച്ചക്ക് ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. 'കഴുതപ്പുലികളേക്കാൾ മോശമായി പെരുമാറുന്ന പുരുഷന്മാരുടെ കൂട്ടം... 'സമാന ചിന്താഗതിക്കാരായ' പുരുഷന്മാർ ഒന്നിപ്പിച്ചാൽ, അവർ ഇതുപോലെ സ്ത്രീയെ ഉപദ്രവിക്കും. എന്തുകൊണ്ടാണ് ഏതെങ്കിലും ഒരു ദൈവം അവരെയെല്ലാം കൊണ്ടുപോയി മറ്റൊരു ഗ്രഹത്തിൽ പാർപ്പിക്കാത്തത്?' എന്നാണ് ഗായിക ചിന്മയി ശ്രീപാദ വിഷയത്തിൽ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadactressMovie NewsIndia News
News Summary - Actress mobbed during music launch event at Hyderabad
Next Story