Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുസൃതികാട്ടി കുഞ്ഞു ലൂക്ക; മകനോടൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് നടി മിയ

text_fields
bookmark_border
Miya
cancel
Listen to this Article

മകൻ ലൂക്കയോടൊപ്പമുള്ള സുന്ദര നിമിഷങ്ങൾ നടി മിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ലൂക്കയുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത സമൂഹിക മാധ്യമങ്ങളിൽ ലഭിക്കാറുമുണ്ട്. കുസൃതിക്കുടുക്കയായ മകൻ തന്റെ മുടിയും മൂക്കുമൊക്കെ പിടിച്ച് വലിക്കുന്ന രസകരമായ ചിത്രമാണ് ഇത്തവണ നടി മിയ ഇൻസ്റ്റയിൽ പങ്കുവെച്ചത്.

'മമ്മയ്ക്ക് സുന്ദരമായ മൂക്കും മുടിയും കമ്മലുകളുമൊക്കെയുള്ളപ്പോൾ എന്തിനാണ് കുഞ്ഞിന് കളിപ്പാട്ടങ്ങൾ' എന്ന അടിക്കുറിപ്പോടുകൂടിയാണ് കുസൃതി നിറഞ്ഞ ചിത്രങ്ങൾ മിയ പോസ്റ്റ് ചെയ്തത്. മിയയുടെ മൂക്കും മുടിയുമെല്ലാം പിടിച്ചുവലിക്കുന്ന കുഞ്ഞുലൂക്കയാണ് ചിത്രത്തിൽ.

മിയ ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. ലൂക്കയുടെ ഫോട്ടോകളും വീഡിയോകളും നേരത്തെയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress Miya share photos of son Luka
Next Story